23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 9, 2024
June 14, 2024
May 23, 2024
April 26, 2024
March 28, 2023
January 4, 2023
December 14, 2022
September 10, 2022
August 8, 2022

അഗ്നിപഥ് പദ്ധതി: ഇടതുപക്ഷ യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തി

Janayugom Webdesk
June 29, 2022 9:46 pm

യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം രാജ്ഭവനിലേക്കും ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തി. തൃശൂർ ബിഎസ്എൻഎല്‍ ഓഫീസിന് മുന്നില്‍ സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാറും കോട്ടയത്തു ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും രാജ്ഭവന്‍ മാര്‍ച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജറും ഉദ്ഘാടനം ചെയ്തു. 

ആലപ്പുഴയിൽ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് റോണി മാത്യു, കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിന് മുന്നിൽ എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. കെ കെ സമദ്, എറണാകുളം ബോട്ട് ജെട്ടി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിയംഗം ആർ രാഹുൽ, പത്തനംതിട്ടയിൽ കോഴഞ്ചേരി പോസ്റ്റോഫിസ് മാർച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ, കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍, കൊല്ലത്ത് സംസ്ഥാന ട്രഷറര്‍ അരുണ്‍ ബാബു, ഇടുക്കിയില്‍ സംസ്ഥാന ജോ.സെക്രട്ടറി രമേഷ് കൃഷ്ണ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി ജൂലൈ രണ്ടിന്‌ വിരമിച്ച സൈനിക ഉദ്യോഗസ്ഥരെയും ഉദ്യോഗാർത്ഥികളെയും സാമൂഹ്യ–സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ച്‌ എറണാകുളത്ത്‌ വിപുലമായ യോഗം നടത്തും. പഞ്ചായത്ത്‌ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത്‌ സ്‌ക്വാഡുകൾ വീടുകളും തൊഴിലിടങ്ങളും സന്ദർശിച്ച്‌ പദ്ധതിക്കെതിരെ പ്രചാരണം നടത്തുന്നതിനും ഇടതു യുവജന സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Eng­lish Summary:Agnipath project: Left youth orga­ni­za­tions marched
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.