September 30, 2023 Saturday

Related news

September 30, 2023
September 30, 2023
September 29, 2023
September 21, 2023
September 20, 2023
August 30, 2023
August 28, 2023
August 23, 2023
August 22, 2023
August 20, 2023

അഗ്നിപഥ് രഹസ്യങ്ങൾ ഒളിപ്പിച്ച് കേന്ദ്രം: വിവരാവകാശ പ്രകാരം മറുപടി നല്കിയില്ല

Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2022 10:21 pm

സെെന്യത്തിലേക്ക് താല്കാലിക നിയമനം നടത്തുന്ന വിവാദ പദ്ധതിയായ അഗ്നിപഥിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ച് കേന്ദ്ര സര്‍ക്കാര്‍. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ സര്‍ക്കാര്‍ നല്കിയില്ല. എന്നാല്‍ വിവരങ്ങൾ നിഷേധിക്കാനുള്ള കാരണം സുതാര്യത നിയമത്തിലെ സെക്ഷൻ എട്ട്, ഒമ്പത് എന്നിവയിൽ ഉൾപ്പെടുന്നില്ലെന്ന് വിവരാവകാശ വിദഗ്ധർ പറയുന്നു.
പൂനെ ആസ്ഥാനമായുള്ള വിവരാവകാശ പ്രവർത്തകൻ വിഹാർ ദുർവെ ആവശ്യപ്പെട്ട വിവരങ്ങളാണ് എട്ട്, ഒമ്പത് വകുപ്പുകൾ പ്രകാരം നിഷേധിച്ചത്. മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ചകളെക്കുറിച്ചും നിലവിലുള്ള റിക്രൂട്ട്മെന്റ് പദ്ധതിക്ക് പകരമായി അഗ്നിപഥ് അവതരിപ്പിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ചുമാണ് ദുർവെ ആരാഞ്ഞത്. 2022 ജൂലൈ 23ലെ വിവരാവകാശ അപേക്ഷയിൽ ശമ്പള പാക്കേജിനെയും അലവൻസിനെയും കുറിച്ചും ചോദിച്ചിരുന്നു.

എന്നാല്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ സെെനിക വകുപ്പ് ഇൻഫർമേഷൻ ഓഫീസർ നിഷേധിച്ചതിനാൽ, ദുർവെ അപ്പീൽ നൽകി. ‘രഹസ്യമായി അടയാളപ്പെടുത്തിയ ഫയലുകൾ’ വിവരങ്ങൾ നിഷേധിക്കുന്നതിനുള്ള കാരണമല്ലെന്നും വിവരങ്ങൾ നിഷേധിക്കപ്പെടുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിരോധ മന്ത്രാലയത്തില്‍ അപ്പീൽ നല്കിയത്.

ഓഗസ്റ്റ് 17 ന് സമർപ്പിച്ച അപ്പീലിനും വിവരങ്ങള്‍ നിരസിക്കുകയായിരുന്നു. ‘താങ്കളുടെ അപ്പീലും ജൂലൈ 11 ന് നല്കിയ വിവരാവകാശ അപേക്ഷയും അതുമായി ബന്ധപ്പെട്ട് ജൂലൈ 29‑ന് സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ വിവരങ്ങളും പരിശോധിച്ചു. അഗ്നിപഥ് പദ്ധതിയുടെ അംഗീകാരം രഹസ്യമായി തരംതിരിച്ചിട്ടുള്ളതിനാൽ സിപിഐഒയുടെ പ്രതികരണം ശരിയാണ്’ എന്നാണ് അപ്പീലധികാരി മറുപടി നല്കിയത്.

എന്നാല്‍ ‘രഹസ്യം’ എന്ന വർഗീകരണം വകുപ്പിന്റെ ആന്തരിക നടപടിക്രമമാണെന്നും വിവരാവകാശ നിയമത്തിലെ സെക്ഷൻ എട്ട്, ഒമ്പത് എന്നിവ പ്രകാരം ഈ നടപടിക്രമം പരാമർശിച്ചിട്ടില്ലാത്തതിനാൽ വിവരങ്ങൾ നിഷേധിക്കാനാവില്ലെന്നും ഇന്ത്യയുടെ ആദ്യ മുഖ്യ വിവരാവകാശ കമ്മിഷണർ വജാഹത്ത് ഹബീബുള്ള പറഞ്ഞു. ‘വിവരം നിഷേധിക്കുന്നതിന് ഇൻഫർമേഷൻ ഓഫീസർ നിർദ്ദിഷ്ട നിയമ വിഭാഗം ഉദ്ധരിക്കേണ്ടതായിരുന്നു. ഇത്തരമൊരു സുപ്രധാന പദ്ധതി ആരംഭിക്കുന്നതിനുള്ള കാരണങ്ങൾ പങ്കിടാൻ മന്ത്രാലയം താല്പര്യപ്പെടുന്നില്ലെന്നതിന് ഒരു കാരണം മാത്രമായാണ് രഹസ്യം എന്ന് പ്രയോഗിച്ചിരിക്കുന്നത്‘അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: The cen­ter hides the secrets of the agnipath

You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.