23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024

വിമാനയാത്രാ നിരക്ക് വര്‍ധിപ്പിച്ചത് സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നു: മുഖ്യമന്ത്രി

Janayugom Webdesk
കാസര്‍കോട്
December 24, 2022 9:22 pm

കോവിഡിന് ശേഷം വിമാനയാത്രാ നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചത് സാധാരണക്കാരായ സഞ്ചാരികളുടെ വരവിനെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ത്തിപിടിച്ച മനുഷ്യന്റെ രീതിയിലാണ് വിമാനക്കമ്പനികള്‍. കോവിഡ് കാലത്തെ നഷ്ടം അത് ഇപ്പോള്‍ത്തന്നെ പരിഹരിച്ചു കളയാം എന്ന മട്ടില്‍ വിമാന കമ്പനികളും മറ്റും ചാര്‍ജ്ജ് ഈടാക്കുന്നത്. താങ്ങാനാവാത്ത ചാര്‍ജ്ജാണ് ഇപ്പോള്‍ പല വിമാനക്കമ്പനികളും ആഭ്യന്ത്യരയാത്രയ്ക്കും വിദേശയാത്രയ്ക്കും ഈടാക്കുന്നത്. ഇത് ചില പ്രയാസങ്ങള്‍ സ്വാഭാവികമായും ഉണ്ടാക്കും. ടൂറിസ്റ്റുകളായി നമ്മുടെ നാട്ടില്‍ വരുന്നവരില്‍ മഹാഭൂരിഭാഗവും സാധാരണക്കാരാണ്. അവരുടെ നിത്യവരുമാനത്തില്‍ കുറച്ചുഭാഗം മാറ്റിവച്ച് ഇതിന് ഉപയോഗിക്കുകയാണ്. അത്തരക്കാരുടെ യാത്രക്ക് തടസമാകുന്ന രീതിയിലാണ് യാത്രാകൂലിയുടെ വര്‍ധനവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമായി തുടരുകയാണെന്നും ഇത് കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് കാണേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി ടൈം മാഗസിന്‍ കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഏറെ സഹായകമാകും. ട്രാവല്‍ ആന്റ് ലേഷര്‍ മാഗസിന്‍ ലോകത്തെ പ്രധാന വെഡ്ഡിങ് സ്പോട്ടുകളില്‍ ഒന്നായി കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ ടുഡേയുടെ വിനോദസഞ്ചാര മേഖലയ്ക്കുള്ള അവാര്‍ഡും കേരളത്തിനാണ് ലഭിച്ചത്.

ഇതൊക്കെയും കേരളത്തിന്റെ വിനോദ സഞ്ചാരമേഖലക്ക് പകരുന്ന ഊര്‍ജം വലുതാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവെലിന് നിറം പകരാന്‍ ഗ്രാന്റ് കാര്‍ണിവല്‍, വാട്ടര്‍സ്‌പോര്‍ട്ട്സ്, ഹെലികോപ്റ്റര്‍ റൈഡ്, ഫ്ലവർ ഷോ, റോബോട്ടിക്ക് ഷോ, കള്‍ച്ചറല്‍ ഷോ, സാന്റ് ആര്‍ട്ട്, കൈറ്റ് ഫെസ്റ്റ്, ബ്രൈഡൽ ഫാഷൻ മത്സരം, ബ്യൂട്ടി ക്യൂട്ടി-കിഡ്‌സ് ഫാഷൻ ഷോ, നാഷണൽ ബിസിനസ് ട്രേഡ് എക്‌സ്‌പോ, ബി2സി ഫ്ലീ മാർക്കറ്റ്, എഡ്യൂ എക്‌സ്‌പോ, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ട വൈദ്യുതാലങ്കാരങ്ങളാല്‍ തിളങ്ങി മനോഹര കാഴ്ചയാണ് സമ്മാനിച്ചത്.

Eng­lish Sum­ma­ry: Air fare hike affects tourist arrivals: CM
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.