26 April 2024, Friday

Related news

April 15, 2024
March 28, 2024
October 24, 2023
October 14, 2023
October 11, 2023
October 8, 2023
August 3, 2023
August 1, 2023
July 23, 2023
July 23, 2023

എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്കു് സ്വന്തം

Janayugom Webdesk
ന്യൂഡല്‍ഹി
January 27, 2022 11:05 pm

ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറി. ഇതോടെ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും നിയന്ത്രണവും ടാറ്റ ഗ്രൂപ്പിന് സ്വന്തമായി. എയർ ഇന്ത്യയുടെ ബോർഡ് അംഗങ്ങൾ രാജിവച്ച്, സർക്കാർ പ്രതിനിധികൾക്കു പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റു. ഇന്ത്യന്‍ ജനതയുടെ അഭിമാനമായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യമേഖലയുടെ ഭാഗമായി മാറി.

എയര്‍ ഇന്ത്യ ടാറ്റയ്ക്കു തിരിച്ചുകിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. എയര്‍ ഇന്ത്യയെ ലോകോത്തര വിമാനക്കമ്പനിയാക്കാന്‍ ടാറ്റ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക കൈമാറ്റത്തിനു മുന്നോടിയായി എന്‍ ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സ്വന്തമാക്കിയത്. ടാലാസ് എന്ന ഉപ കമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്സിന്റെ 50 ശതമാനം ഓഹരികളുമാണ് ടാറ്റയ്ക്ക് ലഭിക്കുക. ഇതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിന് കീഴിലായി.

4,400 ആഭ്യന്തര സര്‍വീസുകളും 1,800 അന്താരാഷ്ട്ര സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ആകെയുള്ള 141 വിമാനങ്ങളില്‍ 99 വിമാനങ്ങളുടെ ഉടമസ്ഥാവകാശമാണ് ടാറ്റയ്ക്കുള്ളത്. 42 എണ്ണം പാട്ടത്തിനാണ് ലഭിക്കുക. എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറുമെന്നാണ് കരാര്‍.

കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകള്‍ കഴിഞ്ഞ തിങ്കളാഴ്ച എയര്‍ ഇന്ത്യ ടാറ്റയ്ക്കു കൈമാറിയിരുന്നു. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.

Eng­lish Sum­ma­ry: Air India is now owned by Tata

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.