ലോകത്തിലെ ഏറ്റവും മോശം വായു രാജ്യ തലസ്ഥാനത്ത്

Web Desk
Posted on November 10, 2018, 6:52 pm
ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും മോശം വായുവുള്ള നഗരമെന്ന പേര് ഡല്‍ഹിക്ക്. ലോകനഗരങ്ങളുടെ വായു നിലവാരം നിരീക്ഷിക്കുന്ന ‘എയർവിഷ്വൽ’ എന്ന രാജ്യാന്തര സ്ഥാപനത്തിന്റെ റിപ്പോർട്ടാണിത്. പടക്കങ്ങള്‍ പൊട്ടിച്ചതിനു പിന്നാലെയാണ്  ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായത്.
ഇതിനുപുറമെ അന്തരീക്ഷ മലിനീകരണം ഇനിയം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപാവലിക്ക് സുപ്രിം കോടതി വിധി മറികടന്ന് പടക്കം പൊട്ടിച്ചതും അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നതുമാണ് ഇതിന് കാരണം. വ്യാഴാഴ്ച കനത്ത പുകമഞ്ഞാണ് ഇവിടെ രൂപപ്പെട്ടത്.