March 25, 2023 Saturday

Related news

March 22, 2023
March 14, 2023
March 13, 2023
March 12, 2023
March 10, 2023
February 27, 2023
February 26, 2023
February 26, 2023
February 24, 2023
February 23, 2023

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ കെട്ടിടനിർമ്മാണത്തിനും പൊളിക്കലിനും നിയന്ത്രണം

Janayugom Webdesk
ന്യൂഡൽഹി
December 30, 2022 7:42 pm

ഡല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് ഉയർന്നതോടെ കെട്ടിട നിർമ്മാണത്തിനും പൊളിക്കലിനും നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ്. അവശ്യനിർമ്മാണങ്ങളൊഴികെ മറ്റ് കെട്ടിട നിർമ്മാണങ്ങളെല്ലാം നിരോധിച്ചു. ഡൽഹിയിൽ വായുനിലവാരത്തിന്റെ തോത് പരിശോധിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. കൂടാതെ വായുനിലവാരം ഇനിയും താഴാതിരിക്കാനാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. 

നേരത്തെ ഡൽഹിയിലെ എയർ ക്വാളിറി ഇൻഡക്സ് മോശം അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് എയർ ക്വാളിറ്റി ഇൻഡക്സ് 364 ആയിരുന്നു. ശനിയാഴ്ചയും വായുനിലവാരത്തിന്റെ തോത് മോശം അവസ്ഥയിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ട്.

Eng­lish Summary;Air pol­lu­tion is severe; Con­trol of con­struc­tion and demo­li­tion of build­ings in Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.