5 May 2024, Sunday

Related news

May 1, 2024
April 2, 2024
March 30, 2024
March 22, 2024
March 19, 2024
March 4, 2024
March 4, 2024
February 21, 2024
February 19, 2024
February 13, 2024

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2023 9:05 pm

രാജ്യതലസ്ഥാനമായ ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വീണ്ടും ഉയരുന്നു. മേഖലകളിൽ ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വായു ഗുണനിലവാര സൂചിക 221 മുതല്‍ 341 വരെയെത്തി. 

ഡല്‍ഹിയില്‍ ഞായറാഴ്ച രാവിലെ എക്യുഐ 309 രേഖപ്പെടുത്തിയിരുന്നു. ഗ്രരുഗ്രാം (221), നോയിഡ (317) എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയത്. വായുവിന്റെ ഗുണനിലവാരം ഇനിയും കുറയുകയാണെങ്കിൽ, മാസ്ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സാധ്യതയുണ്ട്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് വായു മലിനീകരണത്തിന്റെ തോത് ഉയർത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Air pol­lu­tion is severe in Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.