27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 22, 2024
July 8, 2024
June 30, 2024
June 29, 2024
June 8, 2024
June 8, 2024
June 2, 2024
May 3, 2024
April 3, 2024

കരുതലായ് എഐവൈഎഫ്: ഭക്ഷണവിതരണ പദ്ധതി ഒരു വർഷം പൂർത്തീകരിച്ചു

Janayugom Webdesk
കയ്പമംഗലം
October 26, 2023 5:38 pm

ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തിൽ കയ്പമംഗലം മണ്ഡലത്തിൽ ആരംഭിച്ച കരുതലായ് എഐവൈഎഫ് എന്ന ക്യാമ്പയിൻ ഒരു വർഷം പിന്നിടുന്നു. അഴീക്കോട് മേഖല കമ്മിറ്റി പ്രവർത്തകരാണ് തുടർച്ചയായി എല്ലാ ഞായറാഴ്ചയും താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പുന്ന ദൗത്യം ഏറ്റെടുത്തത്. ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച പദ്ധതിയിൽ കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ ചെയർപേഴ്സൺ എം യു ഷിനിജ മുഖ്യാതിഥിയായിരുന്നു. ഒരു വർഷം പൂർത്തീകരിച്ചതിന്റെ സന്തോഷം പങ്കിടാൻ വീണ്ടും അവരെത്തി.

കരുതലായ് എഐവൈഎഫ് എന്ന പദ്ധതിയെ മുന്നിൽ നിന്നും നയിച്ചത് എഐവൈഎഫ് ജില്ല കമ്മിറ്റി അംഗം അരുൺജിത്ത് കാനപ്പള്ളിയും മേഖല സെക്രട്ടറി ഗിരീഷ് സദാനന്ദനും പ്രസിഡന്റ് സുരേന്ദ്രൻ ദാസും ചേർന്നുള്ള കമ്മിറ്റിയായിരുന്നു. നിരവധി സുമനസുകളുടെ സഹകരണത്തോടെ തുടരുന്ന പദ്ധതിയുടെ വാർഷികത്തിന്റെ ചടങ്ങിൽ ഒരു വർഷം കൂടി മുന്നോട്ട് പോകുമെന്ന് എംഎൽഎ പ്രഖ്യാപിച്ചു. എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്റ് സി കെ ശ്രീരാജ്, മണ്ഡലം സെക്രട്ടറി കെ എ ഷിഹാബ്, മണ്ഡലം പ്രസിഡന്റ് കെ എം അനോഗ് എന്നിവർ സംസാരിച്ചു. പാർട്ടി, മഹിളാസംഘം തുടങ്ങിയ ബഹുജന സംഘടനകളുടെ സഹായം ഈ പ്രവർത്തനത്തിന് ഏറെ സഹായകരമായി. മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ ദിവ്യ അനീഷ്, അൻവർ ഷെരീഫ്, സിപിഐ അഴീക്കോട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം എ അഷറഫ്, എം വി ജോബ്, ടി ബി ജിബിൻ, പുത്തൻപള്ളി ബ്രാഞ്ച് സെക്രട്ടറി അഭിമന്യു, എഐവൈഎഫ് പ്രവർത്തകരായ സുമിത്ത്, ആശ്രിത്, ജംഷീർ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: AIYF: Food dis­tri­b­u­tion project com­pletes one year

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.