20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 20, 2025
April 18, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025

എഐവൈഎഫ് ഐക്യദാർഢ്യം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
December 17, 2021 8:23 am

സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം, സിപിഐ(എം) നേതാവ് എളമരം കരീം എന്നിവരുള്‍പ്പെടെ എംപിമാരെ ചട്ടവിരുദ്ധമായി സഭാ നടപടികളിൽ നിന്നും സസ്പെൻഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് എഐവൈഎഫ് നേതൃത്വത്തിൽ ഐക്യദാർഢ്യം സംഘടിപ്പിക്കും. അവർ പോരാടിയത് ജനങ്ങൾക്കു വേണ്ടി, എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് മണ്ഡലം കേന്ദ്രങ്ങളിൽ ഐക്യദാർഢ്യം സംഘടിപ്പിക്കുന്നത്.

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലെ പ്രമുഖർ ഈ കാമ്പയിന്റെ ഭാഗമാവുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് രാജ്യസഭാ അധ്യക്ഷന് ഒരു ലക്ഷം ഇ മെയിൽ സന്ദേശം അയക്കും.
eng­lish sum­ma­ry; AIYF Sol­i­dar­i­ty Today
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.