3 May 2024, Friday

Related news

April 3, 2024
January 30, 2024
January 30, 2024
January 8, 2024
January 5, 2024
December 23, 2023
December 21, 2023
December 19, 2023
December 18, 2023
November 24, 2023

എഐവൈഎഫ് യൂത്ത് അലേർട്ട് സംഘടിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 23, 2022 10:10 pm

ഭഗത്‌സിംഗ് രക്തസാക്ഷി ദിനത്തിൽ എഐവൈഎഫ് നേതൃത്വത്തിൽ തൊഴിലില്ലായ്മ പരിഹരിക്കുക, ഭഗത്സിംഗ് നാഷണൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജില്ലാ കേന്ദ്രങ്ങളിൽ ‘യൂത്ത് അലർട്ട്’ സംഘടിപ്പിച്ചു.

പാലക്കാട് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിലും കൊല്ലത്ത് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും റവന്യു മന്ത്രിയുമായ കെ രാജനും ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ടയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍, ആലപ്പുഴയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കൃഷി മന്ത്രിയുമായ പി പ്രസാദ്, കോട്ടയത്ത് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോൺ വി ജോസഫ്, ഇടുക്കിയിൽ സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍, തൃശൂരിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിഎൻ ജയദേവൻ, മലപ്പുറത്ത് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ബാബുരാജ്, കോഴിക്കോട് മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം, കണ്ണൂരിൽ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍, കാസർകോട് വി കെ സുരേഷ് ബാബു എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണ്‍ എറണാകുളത്തും സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ തിരുവനന്തപുരത്തും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലെനി സ്റ്റാൻസ് വയനാട്ടിലും യൂത്ത് അലേര്‍ട്ട് ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry: AIYF Youth Alert held

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.