പ്രണയിച്ച് വിവാഹം കഴിച്ചതോടെ വീട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട ദമ്പതികൾക്ക് സഹായഹസ്തവുമായി എഐവൈഎഫ് പ്രവർത്തകർ. ഗൗരി എന്ന യുവതി പ്രണയം വിവാഹം ചെയ്തതോടെ വീട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട് മൂന്നാർ ഹൈറേഞ്ച് ക്ലബ് റോഡ് ഭാഗത്ത് താമസിച്ചു വരികയായിരുന്നു. യുവതിയുടെ ഭർത്താവ് ഒരു സ്വകാര്യ കോട്ടേജിലായിരുന്നു ജോലി. ലോക് ടൗൺ പ്രഖ്യാപിച്ചതോടെ കോട്ടേജും മറ്റ് സ്ഥാപനങ്ങളും അടച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടംബം.
ഈ സാഹചര്യത്തിൽ ഗൗരിയുടെ സഹപാടിയും കൊല്ലത്ത് എഐഎസ്എഫ് പ്രവർത്തകയുമായ അമ്മു ജനാർദ്ധന്റെ ഇടപെടലിനെ തുടർന്ന് സിപിഎ ജില്ലാ കൗൺസിലംഗം അഡ്വ. ചന്ദ്രപാലിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. ഉടൻ അഡ്വ. ചന്ദ്രപാൽ എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് വിമൽരാജിനെ ഫോണിൽ വിളിച്ച് ചുമതലപ്പെടുത്തുകയും വിമൽരാജ്, ചന്ദ്രൻ സെവൻമല എന്നിവർ ഭക്ഷ്യധാന്യങ്ങൾ വാങ്ങിഗൗരിയുടെ വീട്ടിലെത്തിക്കുകയം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.