7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024
December 5, 2024
December 5, 2024
October 2, 2024
October 1, 2024
September 29, 2024

എഐവൈഎഫ് സംസ്ഥാന കമ്മിറ്റി കാനം രാജേന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 19, 2023 8:19 pm

എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാനം രാജേന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. തിരുവനന്തപുരം ടി വി സ്മാരക ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസ്ഥാനത്തെ വിവിധ യുവജന സംഘടനാ നേതാക്കള്‍ സംസാരിച്ചു. കേരള രാഷ്ട്രീയത്തിന് മാതൃകയായ ഇടതുനൈതിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ആര്‍ എസ് ജയന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ഷിജുഖാന്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായര്‍, യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍, യൂത്ത് കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല, നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി ആര്‍ സജിത്ത്, യുവജനതാദള്‍(എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാനവാസ് മുളവുകാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ആദര്‍ശ് കൃഷ്ണ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Kanam Rajen­dran commemoration
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.