ബാലസാഹിത്യകാരൻ എം പി ജോസഫ് എഴുതിയ ‘ആകാശക്കുട’ ബാലകവിത പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. എം കെ സാനു നിർവ്വഹിച്ചു. ‘ആകാശക്കുട’ മൂന്നാം പതിപ്പിന്റെ പ്രകാശനമാണ് സാനുമാഷ് നിർവ്വഹിച്ചത്. ചുരുങ്ങിയ കാലത്തിനിടയിൽ പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ആലുവ അദ്വൈതാശ്രമം സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷ പരിപാടിക്കിടെയാണ് പുസ്തക പ്രകാശനം നടന്നത്. പരിപാടിയിൽ സാഹിത്യകാരൻ വേണു വി ദേശം, സ്വാമിനി നിത്യചിന്മയി എന്നിവർ ടാഗോറിന്റെ കവിതകൾ ചൊല്ലി. എസ്എൻഡിപി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി സന്തോഷ് ബാബു, ബോർഡ് മെമ്പർ വി ഡി രാജൻ, സിസ്റ്റർ ശാലിനി, ശിവൻ മുപ്പത്തടം, ഡോ. സുരാജ് ബാബു, മുസ്തഫ മൗലവി, ബാലൻ ഏലൂക്കര, എം പി ജോസഫ് എന്നിവർ സംസാരിച്ചു.
English Summary: Akashkuda 3rd edition released by M K Sanu
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.