24 May 2024, Friday

Related news

May 22, 2024
May 22, 2024
May 21, 2024
May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024

ആലപ്പുഴ കൊലപാതകം: സര്‍വകക്ഷി യോഗത്തിന്റെ സമയം മാറ്റി, ബിജെപി പങ്കെടുക്കില്ല

Janayugom Webdesk
ആലപ്പുഴ
December 20, 2021 9:13 am

ആലപ്പുഴയില്‍ നടന്ന കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേരുന്നതിനുള്ള സമയം മാറ്റി. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്കാരം ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് സംസ്കരിക്കുക. ഇതിനുശേഷമായിരിക്കും യോഗം ചേരുകയെന്നാണ് അറിയിപ്പുകള്‍. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യിലാ​ണ് സ​ർ​വ​ക​ക്ഷി​യോ​ഗം ന​ട​ക്കു​ന്ന​ത്. മ​ന്ത്രി പി ​പ്ര​സാ​ദും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ല്‍ പങ്കെടുക്കും.

അ​തേ​സ​മ​യം, യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചു. കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ​യാ​ണ് ക​ള​ക്ട​ർ യോ​ഗം വി​ളി​ച്ച​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. എ​ന്നാ​ൽ എ​ല്ലാ​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ്ര​തി​ക​രി​ച്ചു. ഇ​ന്ന​ലെ ത​ന്നെ നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നും ആ​ലോ​ച​ന​യ്ക്ക് ശേ​ഷ​മാ​ണ് യോ​ഗം തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നെ ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ഒ​രു​സം​ഘം റോ​ഡി​ലി​ട്ട് വെ​ട്ടി​ക്കൊ​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ബി​ജെ​പി ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ശ്രീ​നി​വാ​സ​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ന്ന​ത്. സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​ല​പ്പു​ഴ​യി​ല്‍ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ഇ​ന്നും തുടരും.

Eng­lish Sum­ma­ry: Alap­puzha mur­der: BJP will not attend, all-par­ty meet­ing postponed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.