15 November 2024, Friday
KSFE Galaxy Chits Banner 2

അല്‍ക്ക മിത്തല്‍ ഒഎന്‍ജിസി മേധാവി

Janayugom Webdesk
ന്യൂഡല്‍ഹി
January 4, 2022 8:24 pm

ഇന്ത്യയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ, പ്രകൃതി വാതക കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി അല്‍ക്ക മിത്തല്‍ അധിക ചുമതലയേറ്റു.

ഒഎന്‍ജിസിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ മേധാവി. ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ (എച്ച്ആര്‍) ആയിരുന്ന അല്‍ക്കയ്ക്ക് അധികചുമതലയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ആഭ്യന്തര ഉല്പാദനത്തില്‍ ഏകദേശം 71 ശതമാനം സംഭാവനയും ഒഎന്‍ജിസിയുടേതാണ്.

ഏറ്റവും മുതിര്‍ന്ന ഒഎന്‍ജിസി ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയിലാണ് അല്‍ക്ക സിഎംഡി സ്ഥാനത്തേക്ക് എത്തുന്നത്. ഇക്കണോമിക്‌സ്, എംബിഎ(എച്ച്ആര്‍എം), കൊമേഴ്‌സ്, ബിസിനസ് സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദധാരിയായ മിത്തല്‍ 1985‑ല്‍ ആണ് ഒഎന്‍ജിസിയില്‍ ഗ്രാജുവേറ്റ് ട്രെയിനിയായി ചേര്‍ന്നത്. 2018 നവംബര്‍ 27‑ന് ആണ് ഒഎന്‍ജിസി ബോര്‍ഡിലേക്ക് അല്‍ക്ക എത്തുന്നത്. അതിനുമുമ്പ് ചീഫ് സ്‌കില്‍ ഡെവലപ്‌മെന്റ് (സിഎസ്ഡി) പദവി വഹിച്ചിരുന്നു.

eng­lish sum­ma­ry; Alka Mit­tal is the head of ONGC

you may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.