26 July 2024, Friday
KSFE Galaxy Chits Banner 2

Related news

March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023
August 12, 2023

സുമിയില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള എല്ലാ ഫ്ലൈറ്റുകളും ഇന്ത്യയിലെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2022 6:57 pm

സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുമായുള്ള എല്ലാ ഫ്ലൈറ്റുകളും ഡൽഹിയിലെത്തി. കേരളത്തിലെത്തേണ്ടത് ആകെ 252 പേരാണ്. ആദ്യ സംഘവുമായി ഇന്നു രാവിലെ 5.50 ന് എത്തിയ അക 1954 ൽ 85 മലയാളികളാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ടു പേർ ഡൽഹിയിൽ നിന്ന് ദുബായിലേയ്ക്ക് പോകും. അവശേഷിക്കുന്ന 83 പേരും ഇന്നലെ എത്തിയ എട്ടു പേരുമടക്കം 91 പേർ വൈകുന്നേരം ആറിന് പുറപ്പെടുന്ന എയർ ഏഷ്യ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തും.

രണ്ടര മാസം പ്രായമുള്ള കുഞ്ഞുമായി ഒരു കുടുംബവും സംഘത്തോടൊപ്പമുണ്ട്. പോളണ്ടിൽ നിന്നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ 41 മലയാളികളുണ്ട്. ഇവരും വൈകിട്ട് പുറപ്പെടുന്ന ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തും.

എയർഫോഴ്സിന്റെ സി 17 ഫ്ലൈറ്റിൽ 120 മലയാളി വിദ്യാർത്ഥികളാണ് എത്തിച്ചേർന്നത്. ഇവരിൽ 48 വിദ്യാർത്ഥികളും ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തും. ബാക്കിയുള്ള 52 പേരെ കൊമേഴ്സ്യൽ ഫ്ലൈറ്റുകളിൽ ഇന്നുതന്നെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

 

Eng­lish Sum­ma­ry: All flights with stu­dents from Sumi reached India

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.