10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2025
July 7, 2025
July 5, 2025
July 4, 2025
July 3, 2025
July 2, 2025
June 29, 2025
June 29, 2025
June 27, 2025
June 27, 2025

ഭൂരഹിതരമായ മുഴുവന്‍ കര്‍ഷകര്‍ക്കും വീടും ഭൂമിയും അനുവദിക്കണം: സിപിഐ

Janayugom Webdesk
നെടുങ്കണ്ടം
January 22, 2023 7:05 pm

ഭൂരഹിതരായ മുഴുവന്‍ കര്‍ഷക തൊഴിലാളികള്‍ക്ക് വീടും സ്ഥലവും അനുവദിച്ച് നല്‍കണമെന്ന് സര്‍ക്കാരിനോട് സിപിഐ ജില്ലാ സെക്രട്ടറി കെ സലീംകുമാര്‍ ആവശ്യപ്പെട്ടു. സ്വന്തമായി വീടും ഭൂമിയും ഇല്ലാത്ത നിരവധി കര്‍ഷര്‍ സംസ്ഥാനത്ത് ഉണ്ട്. ഇത് പരിഹരിക്കുന്നതിന് വലിയ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാകുന്നതെങ്കിലും അവര്‍ക്ക് കിടപ്പാടം ഉണ്ടാക്കി നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ബികെഎംയു ജില്ലാ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സലിംകുമാര്‍.

ലക്ഷം വീട് കോളനി പദ്ധതിയില്‍ എം എന്‍ നടപ്പിലാക്കിയതോടെ ജനങ്ങള്‍ക്ക് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ മുഴുവന്‍ ഭൂരഹിതരായ കര്‍ഷകര്‍ക്കും വീടും ഭൂമിയും അനുവദിക്കണം. കര്‍ഷക തൊഴിലാളി ക്ഷേമബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ കുടിശിഖ തീര്‍ത്ത് നല്‍കുന്നതിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യം മന്‍മോഹന്‍സിംഗും, സംസ്ഥാനം ഉമ്മന്‍ചാണ്ടിയും ഭരിക്കുമ്പോഴാണ് ബഫര്‍സോണ്‍ വിഷയം വരുന്നത്. അന്ന് 12 കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന് ആവശ്യപ്പെട്ട അതേ കോണ്‍ഗ്രസാണ് ജനങ്ങളെ കബളിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് ഒരു ദ്രോഹവും ഉണ്ടാകില്ലായെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തി വരുന്നതെന്നും കെ സലീംകുമാര്‍ പറഞ്ഞു

Eng­lish Sum­ma­ry: All land­less farm­ers should be giv­en house and land: K Salimkumar

You may also like this video

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.