24 April 2024, Wednesday

Related news

April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024

ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനം നടക്കുന്നതായി ആരോപിച്ച് നിയമസഭയില്‍ കോലാഹലവുമായി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
January 4, 2023 3:59 pm

ഛത്തീസ്ഗഢില്‍ ഗോത്രവർഗ ആധിപത്യമുള്ള പ്രദേശങ്ങളിൽ കോൺഗ്രസ് സർക്കാരിന്റെ നേതൃത്വത്തില്‍ മതപരിവർത്തനം നടക്കുന്നതായി ആരോപിച്ച് ബിജെപി നിയമസഭയില്‍ കോലാഹലം. നാരായൺപൂരിലെ ഒരു പള്ളി നശിപ്പിച്ച വിഷയത്തിൽ സഭയിൽ പ്രതിഷേധം ഉയർന്നു. തുടര്‍ന്ന്12 പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തു.

മതപരിവർത്തനവുമായി ബന്ധപ്പെട്ടപരാതികൾക്കെതിരെ പൊലീസ് കൃത്യസമയത്ത് നടപടിയെടുത്തിരുന്നെങ്കിൽ നാരായൺപൂർ നഗരത്തിൽ അക്രമസംഭവം ഒഴിവാക്കാമായിരുന്നുവെന്ന് ബിജെപി പറയുന്നു. മതപരിവർത്തന സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള നാരായൺപൂർ നഗരത്തിൽ ഒരു കൂട്ടം ഗോത്രവർഗക്കാരുടെ പ്രതിഷേധത്തിനിടെ ഒരു പള്ളി തകർക്കുകയും ഒരു ഐപിഎസ് ഓഫീസർ ഉൾപ്പെടെ ആറ് പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടാകുകയും പരിക്കേൽക്കുകയും ചെയ്തു.

മുതിര്‍ന്ന ബിജെപി എംഎൽഎ ബ്രിജ്മോഹൻ അഗർവാളും മറ്റ് പാർട്ടി എംഎൽഎമാരും സഭയില്‍ വിഷയം ഉന്നയിക്കുകയും സംസ്ഥാനത്ത് നടന്നതായി ആരോപിക്കപ്പെടുന്ന മതപരിവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ, കോൺഗ്രസ് എംഎൽഎമാർ ആരോപണത്തെ എതിർത്തതോടെ ബഹളത്തിനിടയാക്കി.ആദിവാസികളെ മതപരിവർത്തനം ചെയ്യുന്നത് ഒഴിവാക്കുക എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് സഭാധ്യക്ഷന്‍ 12 ബിജെപി അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതായി പ്രഖ്യാപിക്കുകയും സഭ അഞ്ച് മിനിറ്റ് നേരത്തേക്ക് നിർത്തിവെക്കുകയും ചെയ്തു.

സഭാ നടപടികൾ പുനരാരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങളുടെ സസ്പെൻഷൻ സാഹു പിൻവലിച്ചു. എന്നിരുന്നാലും, സംസ്ഥാനത്ത് നടക്കുന്ന മതപരിവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ബിജെപി നിയമസഭാംഗം അഗർവാൾ ആവർത്തിച്ചു.ആദിവാസികളെ മതപരിവർത്തനം ചെയ്യുന്നത് ഒഴിവാക്കുക എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറി . തുടര്‍ന്ന് സഭാധ്യക്ഷന്‍ 12 ബിജെപി അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതായി പ്രഖ്യാപിക്കുകയും സഭ അഞ്ച് മിനിറ്റ് നേരത്തേക്ക് നിർത്തിവെക്കുകയും ചെയ്തു.

സഭാ നടപടികൾ പുനരാരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങളുടെ സസ്പെൻഷൻ സാഹു പിൻവലിച്ചു. എന്നിരുന്നാലും, സംസ്ഥാനത്ത് നടക്കുന്ന മതപരിവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ബിജെപി നിയമസഭാംഗം അഗർവാൾ ആവർത്തിച്ചു.തുടര്‍ന്ന് ബിജെപി അംഗങ്ങൾ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിന് കോൺഗ്രസ് സർക്കാർ എതിരാണെന്ന് പറയുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു, ഇത് വീണ്ടുംബഹളത്തില്‍ കലാശിച്ചു. തുടർന്ന് സഭ പിരിഞ്ഞു.

ബിജെപി ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി രവീന്ദ്ര ചൗബെ, പ്രതിപക്ഷം ആരോപിക്കുന്നതുപോലെ സംസ്ഥാനത്ത് മതപരിവർത്തനംനടക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.നാരായൺപൂർ സംഭവത്തെക്കുറിച്ച് സഭയിൽ മൊഴി നൽകാൻ ആഭ്യന്തരമന്ത്രി തയ്യാറായിരുന്നു. എന്നാൽ ബഹളം സൃഷ്ടിക്കാൻ മാത്രമാണ് ബിജെപി വിഷയം ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Alleg­ing that religous con­ver­sions are tak­ing place in Chhat­tis­garh, BJP cre­at­ed a ruckus in the assembly

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.