18 April 2025, Friday
KSFE Galaxy Chits Banner 2

പഠനകാലത്ത് അടിച്ചതിന്റെ പക; അധ്യാപകനെ സോഡാകുപ്പികൊണ്ട് തലയ്ക്ക് അടിച്ച് പൂര്‍വ്വ വിദ്യാര്‍ഥി

Janayugom Webdesk
പാലക്കാട്
March 13, 2022 9:38 am

സ്‌കൂള്‍ പഠനകാലത്ത് അടിച്ചതിന്റെ പക തീര്‍ത്ത് അധ്യാപകനെ ആക്രമിച്ച് പൂര്‍വ്വ വിദ്യാര്‍ഥി. ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ മനാഫിനെയാണ് (46) അതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീന്‍ (20) ആക്രമിച്ചത്. അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെമുന്നില്‍ നില്‍ക്കുകയായിരുന്ന മനാഫിന്റെ പിന്നിലൂടെയെത്തിയ നിസാമുദ്ദീന്‍ കൈയില്‍ കരുതിയിരുന്ന സോഡാക്കുപ്പികൊണ്ട് തലയ്ക്ക് അടിക്കയായിരുന്നു. നിസാമുദ്ദീനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിയായിരിക്കെ നിസാമുദ്ദീനെ അധ്യാപകന്‍ അടിച്ചതുമായി ബന്ധപ്പെട്ടെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകല്‍ സി.ഐ. സിജോവര്‍ഗീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish sum­ma­ry; Alum­nus assaults teacher in retal­i­a­tion for beat­ing him dur­ing school

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.