പൊതുഖജനാവിലെ പണമുപയോഗിച്ച് മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള നടപടികള്‍ പുരോഗമിക്കവെ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ 70കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു.
27 നാണ് ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകള്‍. ഒരു കോടി രൂപയാണ് ഇതിനായി പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കുക. ജൂലെെയിലാണ് ഷിന്‍സോ ആബെ കൊല്ലപ്പെട്ടത്. നികുതി നല്‍കുന്ന സാധാരണക്കാരുള്‍പ്പെടെ നല്‍കുന്ന പണം ആബെയുടെ സംസ്കാര ചടങ്ങുകള്‍ക്കായി ഉപയോഗിക്കുന്നതും യൂണിഫിക്കേഷന്‍ സഭയുമായി സര്‍ക്കാരിനുള്ള അസംബന്ധകൂട്ടുകെട്ടും എതിര്‍ത്ത് ജപ്പാനിലെങ്ങും ശക്തമായ പ്രതിക്ഷേധമാണ് നടക്കുന്നത്.
ഷിന്‍സോ ആബെ സഭയുടെ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ആബെയെ കൊലപ്പെടുത്താന്‍ കാരണമെന്ന് കൊലയാളി ടെറ്റ്സ്യൂയ യമാഗാമി പറഞ്ഞിരുന്നു.അതിനു പിറകെ സര്‍ക്കാര്‍ യൂണിഫിക്കേഷന്‍ സഭയ്ക്ക് ധനസഹായം നല്‍കുന്നത് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു.
English Summary: An elderly man committed suicide in protest against extortion of the tressury
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.