10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 4, 2024
September 3, 2024
September 1, 2024
July 21, 2024
July 18, 2024
July 16, 2024
July 7, 2024
June 21, 2024
June 20, 2024
May 7, 2024

കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി

Janayugom Webdesk
കൊച്ചി
December 21, 2023 10:54 am

എറണാകുളം മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി. രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ആനയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് ആന ആക്രമിച്ചത്.

മാമലക്കണ്ടത്ത് കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ആനയും കുട്ടിയാനയും വീണത്. അഞ്ചുകുടിയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. ആഴമില്ലാത്ത എന്നാല്‍ വലിയ വ്യാപ്തിയുള്ള കിണര്‍ ആണിത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ സ്വയം കരകയറാന്‍ ആന ശ്രമിച്ചെങ്കിലും ഫലവത്തായില്ല. 

വൈകാതെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു. പുറത്തെത്തിച്ച ആനകളെ ആനക്കൂട്ടത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടു. അതേസമയം സ്ഥിരമായി ആനക്കൂട്ടമെത്താറുള്ള ജനവാസമേഖലയാണിത്. ആനയ്ക്കും കുട്ടിയാനയ്ക്കും പരിക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Eng­lish Sum­ma­ry; An ele­phant and a child who fell into a well were rescued
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.