9 May 2024, Thursday

Related news

May 9, 2024
May 9, 2024
May 9, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024
May 8, 2024
May 8, 2024
May 7, 2024

വീട്ടമ്മയിൽ നിന്ന് 1.75 ലക്ഷം രൂപ തട്ടിയെടുത്ത ബിജെപി നേതാവിനെതിരെ എഫ്ഐആർ

Janayugom Webdesk
ലഖ്നൗ
September 4, 2021 3:32 pm

ഉത്തർപ്രദേശിലെ രുഗ്നാപൂരിൽ വീട്ടമ്മയിൽ നിന്ന് 1.75 ലക്ഷം രൂപ തട്ടിയെടുത്ത ബിജെപി നേതാവിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകന് സ്കൂളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രിയാര ദേവി എന്ന സ്ത്രീയുടെ പക്കൽനിന്നും പണം തട്ടിയത്. ഐപിസി സെക്ഷൻ 323,406,504,506 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 


ഇതുംകൂടി വായിക്കൂ: ഗുജറാത്ത് മോഡല്‍ പറയാന്‍ മാത്രം: ഭരണം നിലനിര്‍ത്താന്‍ തീവ്രഹിന്ദുത്വം തന്നെ ബിജെപി അജണ്ട


 

ബിജെപിയുടെ ത്രിദേവിഗഞ്ച് ഡിവിഷൻ പ്രസിഡന്റായ ഉത്തം വർമയക്കെതിരെ പ്രിയാര ദേവിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്. വൈറലായ വീഡിയോയിൽ, ഭിൽവാൾ ക്രോസിംഗിൽ മോട്ടോർ സൈക്കിൾ വഹിച്ച വർമയെ നിർത്തി ദേവി ബിജെപി നേതാവിനെ കഴുത്തിൽ പിടിച്ച് പണം തിരികെ ചോദിക്കുന്നത് കാണാം. ബുധനാഴ്ചയാണ് സംഭവം നടന്നത്. മോട്ടോർ വാഹനത്തിലെത്തിയ വർമ്മയെ തടഞ്ഞുനിർത്തി ദേവി കഴുത്തിൽ പിടിച്ച് പണം തിരികെ ചോദിക്കുന്ന വീഡിയോയാണ് വൈറലായത്. ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മകൻ മുകേഷിന് സ്കൂളിൽ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് വർഷം മുമ്പാണ് ദേവിയുടെ കയ്യിൽ നിന്ന് പണം തട്ടിയെടുത്തത്. പണം കയ്യ്പറ്റിയിട്ടും ജോലി നൽകാതെ വന്നതോടെയാണ് ദേവി പണം തിരികെ ആവശ്യപ്പെട്ടത്.

 


ഇതുംകൂടി വായിക്കൂ: ജാലിയന്‍വാലാ ബാഗ് സ്മാരകത്തിന്റെ നവീകരണം; ചരിത്രസംഭവങ്ങളും ബിജെപി മായ്ക്കുന്നു


 

ബിജെപിയുടെ ബരാബങ്കി ജില്ലാ ഘടകം വർമ്മയോട് വിശദീകരണം തേടിയിട്ടിണ്ട്. രാഷ്ട്രീയ ഗൂഢാലോചന എന്നാണ് വർമ്മ സംഭവത്തിനെതിരെ പ്രതികരിച്ചത്. തന്നെ ഒരു സംഘം ആളുകൾ ആക്രമിച്ചതായും അവരിൽ നിന്ന് രക്ഷപെടുകയായിരുന്നുവെന്നും വർമ്മ പൊലീസിനോട് പറഞ്ഞു. സംഭവങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയതിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് യുപി ബിജെപി വക്താവ് ഹരീഷ് ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു.

 

Eng­lish Sum­ma­ry: An FIR has been reg­is­tered against a BJP leader for dup­ping Rs 1.75 lakh from a housewife

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.