21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 17, 2024
December 10, 2024
December 3, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024

മെഡിക്കല്‍ കോളജില്‍ വാർഷികാഘോഷം; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് കോവിഡ്

Janayugom Webdesk
ഹൈദരാബാദ്
December 6, 2021 6:40 pm

തെലങ്കാനയിൽ മെഡിക്കൽ കോളജിലെ 43 പേർക്ക് കോവിഡ്. കരിംനഗറിലെ ചൽമേഡ ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുപ്പത്തിമൂന്ന് വിദ്യാർത്ഥികൾക്കും പത്ത് ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കോളജില്‍ വാർഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതാവാം രോഗവ്യാപനത്തിനു കാരണമായതെന്നാണ് വിലയിരുത്തൽ.

കോളജിലെ 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ലാസുകളെല്ലാം നിർത്തിവച്ച്, ക്യാമ്പസ് അടച്ചുവെന്നും കോളജ് അധികൃതർ അറിയിച്ചു. കോളജിൽ വാർഷികാഘോഷ പരിപാടി നടക്കുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ആഘോഷ പരിപാടി നടന്നതെന്നാണ് റിപ്പോർട്ട്. മാസ്ക ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പലരും പരിപാടിയില്‍ പങ്കെടുത്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ഇരുന്നൂറില്‍ ഏറെപ്പേരെ പരിശോധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

eng­lish sum­ma­ry; Anniver­sary Cel­e­bra­tion at Med­ical Col­lege; Kovid to 43 peo­ple, includ­ing med­ical students

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.