28 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 14, 2024
October 8, 2024
June 2, 2024
July 26, 2023
June 2, 2023
February 1, 2023
January 6, 2023
December 21, 2022
December 15, 2022

കരുനാഗപ്പള്ളിയില്‍ വീണ്ടും ലഹരി മരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Janayugom Webdesk
കൊല്ലം
June 6, 2022 9:21 pm

കരുനാഗപ്പള്ളിയില്‍ വീണ്ടും മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. തഴവ പുലിയൂര്‍ വഞ്ചി വടക്ക് കാട്ടേത്തു കിഴക്കതില്‍ റമീസ്(37), കുലശേഖരപുരം കടത്തുരില്‍ പുതുശ്ശേരിയില്‍ ഫൈസല്‍(21) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. രണ്ട് ദിവസം മുമ്പും 50 ഗ്രാമിന് മുകളില്‍ എംഡിഎംഎയുമായി ഒരു യുവാവ് പിടിയിലായിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന് ഇടയിലാണ് വീണ്ടും 29.47 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ വലയിലായത്. ഇന്നലെ രാവിലെ കന്നേറ്റി ബോട്ട് ടെര്‍മിനലിന് സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സംശയാസ്പദമായി കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് ഇവര്‍ പിടിയിലായത്. യുവാക്കള്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 29.47 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.

ഇരുവരും നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ ലഹരി ഉല്‍പ്പന്നങ്ങളുടെ വിതരണ ശൃംഖല തകര്‍ക്കുന്നതിന് പോലിസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കുന്നവരെ പറ്റി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെ പിടികൂടാന്‍ കഴിഞ്ഞത്. ഉപയോഗിച്ചാല്‍ ബുദ്ധിഭ്രമം പോലും സംഭവിക്കുന്ന തരം സിന്തറ്റിക്ക് ഡ്രഗ്ഗ് ഇനത്തില്‍പെട്ട എംഡിഎംഎ ആണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി നാരായണന്‍ ടിയുടെ നേതൃത്വത്തില്‍ കൊല്ലം സിറ്റി പരിധിയില്‍ നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.

കരുനാഗപ്പള്ളി അസി. കമ്മിഷണര്‍ വി എസ് പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ശ്രീകുമാര്‍, റസ്സല്‍ ജോര്‍ജ്, എഎസ്ഐമാരയ ഷാജിമോന്‍, നിസാമുദ്ദീന്‍, നന്ദകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.

Eng­lish Sum­ma­ry: Anoth­er drug bust in Karuna­ga­pal­ly; Two youths arrest­ed with MDMA

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.