11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 8, 2025
March 4, 2025
March 3, 2025
March 2, 2025
March 2, 2025
March 2, 2025
March 1, 2025
February 28, 2025
February 28, 2025
February 28, 2025

ജമ്മു കശ്മീർ കോൺഗ്രസിൽ വീണ്ടും കൂട്ട രാജി

Janayugom Webdesk
ന്യൂഡൽഹി
August 30, 2022 9:20 pm

ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ 60ലധികം മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗുലാം നബി ആസാദിനെ പിന്തുണച്ച് പാർട്ടിയിൽ നിന്ന് രാജിവച്ചു. ഇവരുടെ സംയുക്ത രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. മുൻ മന്ത്രിമാരായ അബ്ദുൾ മജിദ് വാനി, മനോഹർ ലാൽ ശർമ്മ, ഘരു റാം, മുൻ എംഎൽഎ ബൽവാൻ സിങ് എന്നിവരുൾപ്പെടെയുള്ളവർ പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ രാജിവയ്ക്കന്നതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ആസാദിനെ പിന്തുണച്ചാണ് തങ്ങൾ കോൺഗ്രസ് വിടുന്നതെന്ന് ബൽവാൻ സിങ് പറഞ്ഞു. മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം നേതാക്കളും നൂറുകണക്കിന് പഞ്ചായത്തീരാജ് സ്ഥാപന അംഗങ്ങളും മുനിസിപ്പൽ അംഗങ്ങളും ജില്ലാ-ബ്ലോക്ക് തല നേതാക്കളും ആസാദിനൊപ്പം ഗുലാം നബിയെ പിന്തുണച്ച് കോൺഗ്രസ് വിട്ടിരുന്നു. 

Eng­lish Summary:Another mass res­ig­na­tion in Jam­mu and Kash­mir Congress
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.