22 March 2025, Saturday
KSFE Galaxy Chits Banner 2

മരയ്ക്കാര്‍ തീയറ്ററിലെത്തിക്കാന്‍ എല്ലാ സാധ്യതയും തേടിയിരുന്നതായി ആന്റണി പെരുമ്പാവൂര്‍

Janayugom Webdesk
കൊച്ചി
November 5, 2021 6:54 pm

മരയ്ക്കാര്‍ സിനിമ തീയറ്ററില്‍ റിലീസ് നടത്താനുള്ള എല്ലാ ശ്രമങ്ങളും തേടിയിരുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമ റിലീസിംഗ് പ്രതിസന്ധി സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിരുന്നെന്നും തീയറ്റര്‍ ഉടമകളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞുതീയറ്റര്‍ ഉടമകളോ സംഘടനയോ താനുമായി ഒരു ചര്‍ച്ച പോലും നടത്താന്‍ തയ്യാറായില്ല. ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ പ്രാവശ്യം തീയറ്റര്‍ തുറന്ന സമയത്ത് തീയറ്ററില്‍ തന്നെ മരയ്ക്കാര്‍ റിലീസ് ചെയ്യണമെന്നാണ് ആശീര്‍വാദ് സിനിമാസ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് തീയറ്റര്‍ സംഘടനയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അന്ന് വളരെയധികം സപ്പോര്‍ട്ടാണ് അവര്‍ തന്നത്.

എല്ലാ തീയറ്ററില്‍ നിന്നും എഗ്രിമെന്റ് വാങ്ങിയാല്‍ മാത്രമേ സഹായിക്കാന്‍ കഴിയൂ എന്നവര്‍ പറഞ്ഞതിനെ തുടര്‍ന്ന് 220ഓളം തീയറ്ററുകള്‍ക്ക് എഗ്രിമെന്റ് അയക്കുകയും ചെയ്തു. 21 ദിവസം സിനിമ പ്രദര്‍ശിപ്പിക്കണമെന്ന തീരുമാനത്തിന് 89തീയറ്ററുകളുടെ എഗ്രിമെന്റ് മാത്രമാണ് തിരിച്ചുവന്നത്. സിനിമ തീയറ്ററില്‍ റിലീസ് ചെയ്യുന്നതില്‍ എത്രുപേരുടെ പിന്തുണയുണ്ടെന്ന് അന്നെനിക്ക് മനസിലായി. വളരെ കര്‍ക്കശമായാണ് പലരും പ്രതികരിക്കുകയും എഗ്രിമെന്റ് അയക്കാതിരിക്കുകയും ചെയ്തത്’. ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.രണ്ടാമത് തീയറ്റര്‍ തുറന്നപ്പോള്‍ ആരും വിളിക്കുകയോ റിലീസിംഗ് സംബന്ധിച്ച് ചര്‍ച്ച നടത്തുകയോ ചെയ്തില്ല. മോഹന്‍ലാല്‍ സാറുമായി ഞാന്‍ സംസാരിച്ചു. ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാനും സ്വപ്‌നം കാണാനും സാധിക്കണമെങ്കില്‍ സ്‌ട്രോങ് ആയി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം പ്രിയദര്‍ശന്‍ സാറുമായി സംസാരിക്കുകയും ചെയ്ത ശേഷമാണ് ഒടിടി റിലീസിംഗിന് തീരുമാനിച്ചത്. ആശിര്‍വാദിന്റെ കൂടുതല്‍ സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യും

40 കോടി രൂപ അഡ്വാന്‍സ് തന്നെന്ന് പറയുന്നത് വ്യാജമാണ്. 4,89,50,000 രൂപയാണ് തീയറ്ററുടമകള്‍ എനിക്ക് തന്നിരുന്നത്. ചര്‍ച്ചകള്‍ക്ക് വിളിക്കാതിരിക്കുകയും തീയറ്റര്‍ റിലീസ് നടക്കില്ലെന്നും മനസിലായതോടെയാണ് ആ പണം തിരികെ നല്‍കിത്തുടങ്ങിയത്. പക്ഷേ ഒരു തീയറ്റര്‍കാരനും എന്നോട് പണം തിരികെ ചോദിച്ചിരുന്നില്ല. നാലുവര്‍ഷം മുന്‍പത്തെ കണക്കനുസരിച്ച് എനിക്കിപ്പോഴും ഒരു കോടി രൂപ തീയറ്ററുടമകള്‍ തരാനുണ്ട്. തീയറ്റര്‍ ഉടമകള്‍ ചെയ്ത സഹായമൊന്നും വിസ്മരിക്കുന്നില്ലെന്നും അവരും പ്രതിസന്ധിയിലാണെന്ന് അറിയാമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ചൈത്രം ഒടിടി റിലീസ്‌ ആയിരിക്കുമെന്ന്‌ ഫിലിംചേംബർ. തിയറ്റർ ഉടമകൾ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായില്ലെന്നും, തിയറ്റർ റിലീസിനായുള്ള ചർച്ചകൾ ഇതോടെ നിർത്തുകയാണെന്നും ഫിലിംചേംബർ പ്രസിഡന്റ്‌ സുരേഷ്‌ കുമാർ പറഞ്ഞു.നഷ്‌ടം വന്നാൽ തിയറ്റർ ലാഭത്തിൽനിന്ന്‌ നിർമാതാവിന്‌ പത്ത്‌ ശതമാനം നൽകണം എന്നായിരുന്നു ഉടമകളോടുള്ള ആവശ്യം. നഷ്‌ടം വരാൻ സാധ്യതയില്ലാത്ത സിനിമയാണ്‌. എന്നാൽ അതും തിയറ്റർ ഉടമകൾക്ക്‌ സ്വീകാര്യമായില്ല. സർക്കാരിനെയും ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്‌. കൂടെനിന്ന്‌ മന്ത്രി സജി ചെറിയാനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്‌ — സുരേഷ്‌ കുമാർ പറഞ്ഞു.

ആമസോൺ പ്രൈമിൽ ആയിരിക്കും സിനിമ എത്തുക എന്നാണ്‌ വിവരം. തീയതി മാത്രമാണ്‌ ഇനി തീരുമാനിക്കാനുള്ളത്‌. മുൻകൂർ തുകയായി 40 കോടിആവശ്യപ്പെട്ട നിർമാതാവ്‌ ആന്റണി പെരുമ്പാവൂർ ഒടുവിൽ 15 കോടി എന്നതിലേക്ക്‌ എത്തിയിരുന്നു. അതും തിയറ്റർ ഉടമകൾ അംഗീകരിച്ചിരുന്നു. എന്നാൽ നഷ്‌ടം സംഭവിച്ചാൽ തിയറ്റർ വിഹിതത്തിൽനിന്ന്‌ നിശ്‌ചിത തുക നൽകാണമെന്ന ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം തിയറ്റർ ഉടമകൾ അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെ സിനിമ സംഘടനകൾ തമ്മിലും പ്രശ്‌നങ്ങൾ രൂക്ഷമായിട്ടുണ്ട്‌.ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളില്‍ കടുത്ത അതൃപ്‌തിയുണ്ടാക്കുകയും ചെയ്‌തു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തിയേറ്ററുകള്‍ തുറന്നത്. എന്നാല്‍ ജനപങ്കാളിത്തമില്ല. മിക്ക തിയേറ്ററുകളിലും ഷോകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടായി. മരയ്ക്കാര്‍ പോലൊരു ചിത്രം റിലീസിനെത്തിയാല്‍ പ്രേക്ഷകര്‍ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്ററുടമകള്‍.
eng­lish summary;Antony Perum­bavoor said that they were look­ing for every oppor­tu­ni­ty to bring Maraikkar to the theater
you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.