June 1, 2023 Thursday

Related news

May 31, 2023
May 18, 2023
May 12, 2023
April 23, 2023
April 3, 2023
March 26, 2023
February 19, 2023
February 17, 2023
February 9, 2023
February 8, 2023

അനുപമയുടെ കുഞ്ഞിനെ കൈമാറി

Janayugom Webdesk
തിരുവനന്തപുരം
November 20, 2021 11:05 pm

ദത്ത് വിവാദത്തിൽ അമ്മയുടെ പരാതിയിൽ കുഞ്ഞിനെ അന്വേഷണസംഘത്തിന് വിട്ടുകിട്ടിയതായി സൂചന. തിരുവനന്തപുരം പേരൂര്‍ക്കടയിലെ അനുപമ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് സംഘം ആന്ധ്രപ്രദേശില്‍ നിന്ന് കുഞ്ഞിനെ ഏറ്റെടുത്തത്. ഇന്നലെ രാവിലെ ആന്ധ്രപ്രദേശിലെത്തിയ നാലംഗ സംഘത്തിന് വൈകിട്ടോടെ കുഞ്ഞിനെ കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. ദത്ത് നൽകിയ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കായിരിക്കും സംരക്ഷണ ചുമതല. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി എൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിക്കും. രാജീവ് ഗാന്ധി ഇൻസ്റ്റിട്ട്യുട്ട് ഫോർ ബയോടെക്നോളജിയിലെ പരിശോധന ഫലം ലഭിക്കുന്ന മുറക്ക് തുടർ നടപടികളിലേക്ക് കടക്കും. 

ENGLISH SUMMARY:Anupama’s baby was hand­ed over
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.