ആപ്പിളിന്റെ വൻതോതിലുള്ള ഇറക്കുമതി തങ്ങളുടെ വരുമാനത്തെ ബാധിച്ചുവെന്ന് ഉത്തരേന്ത്യയിലെ കർഷകർ അഭിപ്രായപ്പെടുന്നു. തങ്ങള്‍ക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ അതിന്റെ കേന്ദ്ര ബജറ്റിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.
ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, മറ്റ് മലയോര സംസ്ഥാനങ്ങളിലെ കർഷകർ വലിയ അളവിൽ ആപ്പിൾ ഇറക്കുമതി മൂലം ഏറെ നഷ്ടം നേരിടുന്നു. കേന്ദ്ര ബജറ്റിൽ ഒരു മാറ്റമുണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഹിമാചൽ പ്രദേശ് പഴം, പച്ചക്കറി, പുഷ്പ ഉൽപാദക സംഘം അസോസിയേഷന് ചെയര്മാന് ഹരീഷ് ചൗഹാൻ അഭിപ്രായപ്പെട്ടു.കാർഷിക ഉൽപന്നങ്ങളുടെ പാക്കേജിംഗ് സാമഗ്രികളുടെ ജിഎസ്ടി 6 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കർഷകർ ഇതുമൂലം വലിയ നഷ്ടമാണ് നേരിടുന്നത്. സർക്കാർ ഇത് 6 ശതമാനമായി കുറയ്ക്കുകയോ നികുതിരഹിതമാക്കുകയോ ചെയ്യുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നതായി ചൗഹാൻ പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി 31‑ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും, ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
രാജ്യസഭ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയും ലോക്സഭ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും പ്രവർത്തിക്കും.ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗം ജനുവരി 31 ന് ആരംഭിച്ച് ഫെബ്രുവരി 11 വരെ തുടരും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെ നടക്കും.
English Summary: Apple imports Farmers hope for govt
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.