27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 13, 2024
June 28, 2024
June 14, 2024
May 26, 2024
May 12, 2024
April 26, 2024
April 4, 2024
March 31, 2024
March 25, 2024

സമഗ്ര എവിജിസി-എക്സ്ആർ നയത്തിന് അംഗീകാരം; 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യം 

Janayugom Webdesk
തിരുവനന്തപുരം
March 13, 2024 10:51 pm

ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയ്മിങ്, കോമിക്സ്-എക്സറ്റെൻഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആർ) മേഖലയ്ക്കായി സമഗ്ര നയം പുറത്തിറക്കി സംസ്ഥാന സർക്കാർ. സാങ്കേതികവിദ്യാ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ എവിജിസി-എക്സ്ആർ മേഖലയിലെ പതാകവാഹകരാകാൻ ഒരുങ്ങുകയാണ് കേരളം.

2029 ഓടെ എവിജിസി-എക്സ്ആർ മേഖലയിൽ സ്കൂൾ തലം മുതൽ സർവകലാശാല തലം വരെ സമഗ്രമായ ഇടപെടലുകൾ വഴി 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവിൽ മൾട്ടി നാഷണലുകൾ ഉൾപ്പെടെ 250 കമ്പനികൾ തുടങ്ങും. രാജ്യത്തെ എവിജിസി-എക്സ്ആർ കയറ്റുമതി വരുമാനത്തിന്റെ പത്ത് ശതമാനം കരസ്ഥമാക്കാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസി-എക്സ്ആർ ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തിൽ നിന്നാക്കാൻ ശ്രമിക്കും.
കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റൽ സർവകലാശാല, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി, സി-ഡിറ്റ്, കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ), കേരള ഡെവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്), കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം) തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവർത്തനമാണ് എവിജിസി-എക്സ്ആർ മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.

കെഎസ്‌യുഎമ്മിന്റെ എമർജിങ് ടെക്നോളജി ഹബ്ബ് ഇ‑ഗെയിമിങ്ങും എക്സ്ആറും ഉൾപ്പെടുത്തി വിപുലീകരിക്കും. 150 എവിജിസി-എക്സ്ആർ സ്റ്റാർട്ടപ്പുകളെ ഇൻക്യുബേറ്റ് ചെയ്യും. കെ-ഡിസ്ക് ആസൂത്രണം ചെയ്ത വർക്ക് നിയർ ഹോം പദ്ധതിയിൽ എവിജിസി-എക്സ്ആർ ലാബുകൾ നിർമ്മിക്കും.

ഈ മേഖലയിൽ തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കും. എവിജിസി-എക്സ്ആർ അഭിരുചി വളർത്തിയെടുക്കാൻ വിദ്യാഭ്യാസ പദ്ധതിയിൽ പരിഷ്കാരങ്ങൾ കൊണ്ടു വരും. ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഇ‑സ്പോർട്സ്, ഗെയിം രൂപകല്പന, എഡിറ്റിങ്, ഗുണനിലവാര പരിശോധന, സൗണ്ട് ഡിസൈൻ ആന്റ് എൻജിനീയറിങ്, വിആർ, എആർ, മാർക്കറ്റിങ്, ഉപഭോക്തൃ അനുഭവം വിശകലനം എന്നീ വിഷയങ്ങളിലൂന്നിയാകും കോഴ്സുകൾ. ഇത്തരം കോഴ്സുകൾ പഠിപ്പിക്കുന്നതിന് പ്രൊഫഷണലുകളെ പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന നിലയിൽ പ്രത്യേകമായി ജോലിക്കെടുക്കും.

ഈ മേഖലയിൽ മുൻപരിചയമുള്ളവർക്ക് റെക്കഗ്നിഷൻ ഓഫ് പ്രൈയർ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കും. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും. ഈ രംഗത്ത് പ്രാഗത്ഭ്യമുള്ള കലാകാരന്മാരെ ഒരുമിച്ച് ചേർത്ത് ഇന്നൊവേഷൻ സഹകരണ സംഘങ്ങൾക്ക് രൂപം കൊടുക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

Eng­lish Sum­ma­ry: Approval of com­pre­hen­sive AVGC-XR pol­i­cy; The goal is to cre­ate 50,000 jobs

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.