26 April 2024, Friday

സവര്‍ക്കര്‍ ചിത്രത്തിന്റെ പേരില്‍ സ്വാതന്ത്ര്യദിനത്തില്‍ തര്‍ക്കം: വാക്കുതര്‍ക്കം അവസാനിച്ചത് സംഘര്‍ഷത്തില്‍

Janayugom Webdesk
ബംഗളുരു
August 16, 2022 6:29 pm

വിഡി സവർക്കറുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക്. കർണാടകയിലെ ഷിമോഗയിലാണ് സംഭവം. സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഷിമോഗയിലെ അമീർ അഹ്മദ് നഗറിൽ ഒരു വിഭാഗം വിഡി സവർക്കറുടെ ചിത്രമടങ്ങിയ ഫ്ലക്‌സ് സ്ഥാപിച്ചതാണ് തർക്കങ്ങൾക്കു തുടക്കം. ഇതിൽ എതിർപ്പുമായി മറ്റൊരു സംഘമെത്തി. ഇവർ ഫ്ലക്‌സ് നീക്കം ചെയ്യുകയും സ്ഥാനത്ത് മൈസൂർ ഭരണാധികാരിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ടിപ്പു സുൽത്താന്റെ ഫ്ലക്‌സ് സ്ഥാപിക്കുകയും ചെയ്തു.
സംഭവം വലിയ സംഘർഷത്തിലേക്ക് നയിച്ചു. ഇതിനിടയിലാണ് രണ്ടുപേർക്ക് കുത്തേറ്റത്. തുടർന്ന് പൊലീസെത്തി ആൾക്കൂട്ടത്തെ പിന്തിരിപ്പിച്ചു. പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നാലിൽ കൂടുതൽ പേർ കൂട്ടംകൂടി നിൽക്കുന്നതിനു വിലക്കുണ്ട്. തർക്കസ്ഥലത്ത് ഉദ്യോഗസ്ഥർ ദേശീയപതാക ഉയർത്തുകയും ചെയ്തു. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം, കുത്തിയ കേസിലെ പ്രതികളിൽ നാലുപേരെ പൊലീസ് ഇന്ന് രാവില അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാക്ക് പരിക്കേറ്റതിനെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Eng­lish Sum­ma­ry: Argu­ment over Savarkar film on Inde­pen­dence Day: Argu­ment ends in conflict

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.