അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിൽ അഞ്ച് പേരുമായിപോയ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ടു മരണം. സംഭവ സ്ഥലത്തുനിന്ന് നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തായി അധികൃതര്‍ അറിയിച്ചു.
മിഗ്ഗിംഗ് ഗ്രാമത്തിന് സമീപത്തുവച്ചാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) തകർന്നതെന്നാണ് വിവരം. മൂന്ന് ഏരിയൽ റെസ്ക്യൂ ടീമുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്, രണ്ട് പേർ സ്ഥലത്തെത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹെലികോപ്റ്റിന്റെ ഒരു ഭാഗം തീപിടിച്ചതായി ദൃശ്യങ്ങൾ കാണിക്കുന്നു. ഇന്ന് രാവിലെ ലികാബലിയിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി പോയ കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
അഞ്ചുപേരാണ് കോപ്റ്ററിലുണ്ടായിരുന്നത്. രാവിലെ 10.43നായിരുന്നു അപകടം. ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാൽ, ഒരു എംഐ 17, രണ്ട് ധ്രുവ് ഹെലികോപ്റ്ററുകൾ എന്നിവയുമായി സൈന്യത്തിന്റെയും വ്യോമസേനയുടെയും മൂന്ന് സംയുക്ത ടീമുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.
Received very disturbing news about Indian Army’s Advanced Light Helicopter crash in Upper Siang District in Arunachal Pradesh. My deepest prayers 🙏 pic.twitter.com/MNdxtI7ZRq
— Kiren Rijiju (@KirenRijiju) October 21, 2022
ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റർ അപകടമാണിത്. ഈ മാസം ആദ്യം തവാങ്ങിനടുത്ത് ചീറ്റ ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റിന് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
English Summary: Army helicopter crashes in Arunachal Pradesh: Two killed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.