20 June 2025, Friday
KSFE Galaxy Chits Banner 2

Related news

May 13, 2025
May 12, 2025
May 7, 2025
May 6, 2025
May 6, 2025
May 4, 2025
May 3, 2025
April 27, 2025
April 26, 2025
April 25, 2025

കശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
January 8, 2023 11:48 pm

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. പൂഞ്ചിലെ ബാലാകോട്ട് സെക്ടറിലാണ് ആയുധധാരികളായ രണ്ട് ഭീകരരെ സൈന്യം വധിച്ചത്. ശനിയാഴ്ച വൈകിട്ട് ബാലാകോട്ട് സെക്ടറിലെ നിയന്ത്രണരേഖയില്‍ സംശയാസ്പദമായി കണ്ട രണ്ടുപേര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രാത്രിവരെ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടുപേരെ സൈന്യം വധിക്കുകയായിരുന്നു. ഇവരില്‍ നിന്നു വന്‍തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തു. അതേസമയം, രജൗരിയിലെ ധാന്‍ഗ്രി ഗ്രാമത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ ഇന്നലെ പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. 

Eng­lish Sum­ma­ry: Army killed two ter­ror­ists in Kashmir

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.