രാജ്യത്ത് അറസ്റ്റ് നിയമങ്ങളിൽ ഭേദഗതി വേണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. അനിവാര്യ ഘട്ടങ്ങളിൽ മാത്രം അറസ്റ്റ് എന്ന ചട്ടം വ്യാപകമായി ലംഘിക്കുകയാണെന്ന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.
ഇന്ത്യയിലെ ജയിലുകൾ വിചാരണ തടവുകാരെ കൊണ്ട് നിറയുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. പല സംസ്ഥാനങ്ങളിലെയും റിപ്പോർട്ടുകൾ അനുസരിച്ച് ജയിലുകളിൽ മൂന്നിൽ രണ്ടും വിചാരണ തടവുകാരാണ്.
ഇത് ഒഴിവാക്കാനുള്ള നിർദേശം എല്ലാ സംസ്ഥാന സർക്കാരുകളും നൽകണമെന്നും കോടതി നിർദേശിച്ചു. കുറ്റപത്രം നൽകുന്ന ഘട്ടത്തിൽ എല്ലാവരെയും അറസ്റ്റു ചെയ്യേണ്ട സാഹചര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
English summary;Arrest laws should be amended; Supreme Court
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.