ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ കഴിയുന്നതല്ലെന്ന് ഗുലാബ് നബി ആസാദ്. വോട്ടിന് വേണ്ടി താൻ ആരെയും തെറ്റിദ്ധരിപ്പിക്കില്ല. ജനത്തെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ല. നേടാൻ കഴിയാത്ത കാര്യങ്ങൾ പ്രാദേശിക പാർട്ടികൾ ഉയർത്തരുത്. 10 ദിവസത്തിനകം പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ആസാദ് പറഞ്ഞു. വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ, തന്റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എനിക്കോ, കോൺഗ്രസിനോ, ശരദ് പവാറിനോ, മമത ബാനർജിക്കോ 370 പുനഃസ്ഥാപിക്കാനാവില്ല. അതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയത്തിൻ്റെ പടുകുഴിയിൽ വീഴുന്നു. പാർലമെന്റിൽ ഭൂരിപക്ഷം നേടാനും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- ആസാദ് പറഞ്ഞു.
English Summary: Article 370 can’t be restored, says Ghulam Nabi Azad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.