11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 13, 2024
June 20, 2024
March 8, 2024
February 16, 2024
January 23, 2024
December 14, 2023
November 28, 2023
November 17, 2023
October 11, 2023
October 1, 2023

ആശ വർക്കർമാർക്ക്‌ രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 14, 2023 1:50 pm

ആശ വർക്കർമാർക്ക്‌ രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ തുക വിനിയോഗിക്കുക. ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന്‌ നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു. 

സംസ്ഥാനത്ത്‌ 26,125 ആശ വർക്കർമാർ പ്രവർത്തിക്കുന്നു. ഇവരുടെ വേതനത്തിൽ ഡിസംബർ മുതൽ ആയിരം രൂപ വർധിപ്പിച്ചിട്ടണ്ട്‌. ദേശീയ ആരോഗ്യ മിഷന്റെ കീഴിലാണ്‌ ആശ വർക്കർമാർ പ്രവർത്തിക്കുന്നത്‌. മിഷന്റെ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ തുകയുടെ കേന്ദ്ര വിഹിതം എട്ടുമാസമായിട്ടും ലഭ്യമാക്കിയിട്ടില്ല.

Eng­lish Sum­ma­ry: Asha work­ers were giv­en two months salary

You may also like this 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.