24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഐസിസിയുടെ മികച്ച താരങ്ങളുടെ പട്ടികയില്‍ അശ്വിനും

Janayugom Webdesk
December 29, 2021 11:28 am

ഈ വര്‍ഷത്തെ ഐസിസിയുടെ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശമായി. അടുത്ത മാസമായിരിക്കും മികച്ച ടെസ്റ്റ് താരത്തെ ഐസിസി പ്രഖ്യാപിക്കുന്നത്. സാധ്യതാ പട്ടികയില്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ട്, ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ കൈല്‍ ജാമിസണ്‍, ശ്രീലങ്കയുടെ ടെസ്റ്റ് ടീം നായകനും ഓപ്പണറുമായ ദിമുത് കരുണരത്‌നെ എന്നിവരാണ് പുരസ്‌കാരപ്പട്ടികയിലുള്ള മറ്റു മൂന്നു താരങ്ങള്‍.

ഓസ്ട്രേലിയയിലെ പരമ്പര വിജയത്തിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിലും ബാറ്റു കൊണ്ടും പന്തുകൊണ്ടും നിര്‍ണായക സംഭാവന നല്‍കിയതാണ് അശ്വിന് ടെസ്റ്റ് താരമാവാനുള്ള പട്ടികയില്‍ ഇടം നല്‍കിയത്. ഈ വര്‍ഷം കളിച്ച എട്ടു ടെസ്റ്റുകളില്‍ 16.23 പ്രഹരശഷിയില്‍ 52 വിക്കറ്റാണ് അശ്വിന്‍ എറിഞ്ഞിട്ടത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ കൂടിയായ ജോ റൂട്ട് അവിശ്വസനീയ പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവച്ചത്. 15 ടെസ്റ്റുകളില്‍ നിന്നും ആറു സെഞ്ച്വറികളടക്കം 1708 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. 

ENGLISH SUMMARY:Ashwin in ICC Play­er of the Year list
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.