അമ്പത് വര്‍ഷമായി നിലനില്‍ക്കുന്ന അസം മേഘാലയ അതിര്‍ത്തി തര്‍ക്കം പരിഹരിച്ചു. ഇത് സംബന്ധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും കരാറില്‍ ഒപ്പുവച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ 70 ശതമാനവും പരിഹരിച്ചതായി അമിത് ഷാ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രലായത്തിന്റെ ഓഫീസില്‍ നടന്ന യോഗത്തില്‍ മേഘാലയ സര്‍ക്കാരിന്റെ 11 പ്രതിനിധികളും അസം സര്‍ക്കാരിന്റെ ഒമ്പത് പ്രതിനിധികളും പങ്കെടുത്തു. അസം, മേഘാലയ സര്‍ക്കാരുകള്‍ 12 പ്രദേശങ്ങളില്‍ ആറിലും അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് കരട് പ്രമേയം കൊണ്ടുവന്നിരുന്നു. അസമും മേഘാലയയും 885 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് പങ്കിടുന്നത്.
English Summary: Assam-Meghalaya border dispute resolved
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.