22 December 2024, Sunday
KSFE Galaxy Chits Banner 2

അവർ വരുന്നു

ചവറ കെ എസ് പിള്ള
November 6, 2022 8:13 pm
അവർ വരുന്നു
അറുകൊലകൾ
ആരാച്ചാരന്മാർ
കത്തികൾ കൊടുവാളുകൾ
വിരിമാറുകൾ കുടൽമാലകൾ
തലയോടുകൾ അസ്ഥികൂടങ്ങൾ
അവർ വരുന്നു
ജയാരവങ്ങളോടെ
അട്ടഹാസങ്ങളോടെ
തീപ്പന്തങ്ങളേന്തി
ഇങ്ങോട്ടുതന്നെ
തറവാടുതന്നെ ലക്ഷ്യം
തീവയ്ക്കുക
എന്ത്? തറവാടു ചുട്ടുകരിക്കുകയോ? 
അങ്ങനെ സംഭവിച്ചാൽ
ഇതൊരു സാധാരണ തറവാടാണോ? 
എന്തൊക്കെ നഷ്ടപ്പെടും
കാലം കാത്തുവച്ച കലവറയാണ്
അർത്ഥശാസ്ത്രം, തത്ത്വശാസ്ത്രങ്ങൾ
രാഷ്ട്രമീമാംസകൾ പ്രത്യയശാസ്ത്രങ്ങൾ
കല സാഹിത്യം സംഗീതം
എന്തെല്ലാം എന്തെല്ലാം
പൂർവ്വീകസമ്പാദ്യം
നമ്മൾ സൂക്ഷിപ്പുകാർ
പിന്നാലെ വരുന്നവർക്കുവേണ്ടി
അവർ വന്നുകഴിഞ്ഞു
ഉത്തരത്തിനു തീ കൊളുത്തുകയായി
തീനാളങ്ങൾ ആളിപ്പടർന്നാൽ
ചാരക്കൂമ്പാരം
"ഞങ്ങൾക്ക് തരാൻ ഏൽപിച്ച
അക്ഷയരത്നഖനികൾ എവിടെ? '
ചോദ്യം ചുറ്റിലും മാറ്റൊലിക്കൊള്ളുമ്പോൾ
എന്തുപറയും? 
പാടില്ല ഒരിക്കലും പാടില്ല
ജാഗ്രത! 
തീയണയ്ക്കാൻ ആരുമില്ലേ? 
ഉരുക്കുമുഷ്ടികൾ
ഉത്തരം പറയുമ്പോൾ
ജനശക്തിയുടെ
പ്രതിരോധതീക്കടൽ
ആർത്തിരമ്പുന്നു

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.