23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 27, 2024
November 25, 2024
November 16, 2024
October 13, 2024
September 10, 2024
September 8, 2024
July 11, 2024
June 8, 2024
June 8, 2024

കൊല്ലത്ത് ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
June 24, 2022 1:21 pm

കൊല്ലം കരുനാഗപ്പള്ളിയില്‍ ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തറയില്‍മുക്കില്‍ വീടിന്റെ പരിസരത്ത് നിന്നാണ് പുലര്‍ച്ചെ 6.30 ഓടെ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിന് പിന്നാലെ പ്രദേശവാസികള്‍ തെരച്ചില്‍ നടത്തി. പിന്നാലെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; baby was found aban­doned in Kollam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.