പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവൻ നിര്‍മ്മല്‍ കുമാറിന്റെയും ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി. ഇരുവരെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വേണമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
മുഴുവന്‍ തെളിവെടുപ്പിന്റെയും വീഡിയോ ചിത്രീകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെയും ഇന്ന് തന്നെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് അപേക്ഷ നല്‍കിയിരുന്നു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതി പൊലീസിന്റെ അപേക്ഷ പരിഗണിക്കും.
സിന്ധുവിനും നിര്‍മ്മല്‍ കുമാറിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ചേര്‍ന്ന് ദിവസങ്ങളായി നടത്തിയ ആസൂത്രണമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു. തെളിവ് നശിപ്പിച്ചതിനാണ് അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തത്. ഗ്രീഷ്മയെ രക്ഷിക്കാന്‍ ഇരുവരും ശ്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
English Summery: bail applicetion of greeshma’s mother and uncle rejected allowed police custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.