രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസില്‍ അക്രമം നടത്തിയ വിഷയത്തില്‍ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഇന്നലെ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ജില്ലാ കമ്മിറ്റിക്കെതിരെയുള്ള നടപടി തീരുമാനിച്ചത്. പകരം ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കി. നിലവില്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന എൽദോസ് മത്തായി കൺവീനറായാണ് അഡ്ഹോക്ക് കമ്മിറ്റി. ജൂൺ 25ന് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെ മാർച്ച് സംഘടിപ്പിക്കുകയും സംഘടനയ്ക്കാകെ പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ മാർച്ച് ആക്രമാസക്തമാകുകയും ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് എസ്എഫ്ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
English Summary:Bail for person who posted on Facebook that AKG Center will be attacked
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.