29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 17, 2025
April 15, 2025
April 15, 2025
April 13, 2025
April 12, 2025
April 10, 2025
April 9, 2025
April 8, 2025

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹലാല്‍ ഭക്ഷണമാണ് കൊടുക്കുന്നതെന്ന സംഘപരിവാര്‍ പ്രചാരണം തള്ളി ബിസിസിഐ

Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2021 2:35 pm

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹലാല്‍ ഭക്ഷണമാണ് കൊടുക്കുന്നതെന്ന സംഘപരിവാര്‍ പ്രചാരണം തള്ളി ബിസിസിഐ ട്രഷര്‍ അരുണ്‍ ധൂമലമാണ് വിവാദത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്. ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തില്‍ ബിസിസിഐയ്ക്ക് ഒരു പങ്കുമില്ലെന്ന് ധൂമല്‍ ദേശിയ മാധ്യമങ്ങളോട് പറഞ്ഞു. താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, ഇഷ്ടമില്ലാത്തത് കഴിക്കേണ്ട. അതിനുള്ള സ്വാതന്ത്ര്യം താരത്തിനാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

ബിസിസി ഐയ്ക്കെതിരെ സംഘപരിവാർ അനുകൂലികളുടെ വ്യാപകമായ സൈബർ ആക്രമണമുണ്ടാക്കിയിരുന്നു. കാൺപൂരിൽ നടക്കുന്ന ന്യൂസീലന്റിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവിൽ ബിസിസിഐ താരങ്ങൾക്ക് ഹലാൽ വിഭവം ഏർപ്പെടുത്തിയെന്നായിരുന്നു പ്രചരണം. ടീമംഗങ്ങളോട് ബീഫും പോർക്കും കഴിക്കരുതെന്ന് ബിസിസിഐ നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ബിസിസിഐ ഹലാൽ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നു എന്ന ഹാഷ്ടാഗിൽ (#BCCIPro­mote­sHa­lal) സംഘപരിവാർ അനുകൂലികൾ പ്രചരണം തുടങ്ങിയത്. ഇന്ത്യൻ ടീമിലെ ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്നും എന്തിനാണ് എല്ലാവർക്കും മേൽ ഹലാൽ അടിച്ചേൽപിക്കുന്നതെന്നുമാണ് ചണ്ഡീഗഢിലെ ബിജെപി വക്താവും അഭിഭാഷകനുമായ ഗൗരവ് ഗോയൽ ചോദിക്കുന്നത്. 

ENGLISH SUMMARY:BCCI has reject­ed the Sangh Pari­var’s pro­pa­gan­da that Indi­an crick­eters are being giv­en halal food
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.