26 April 2024, Friday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

താടിയില്ലെങ്കിൽ ജോലിക്ക് പുറത്ത്: വ്യത്യസ്ത ഉത്തരവുമായി താലിബാൻ സർക്കാർ

Janayugom Webdesk
കാബൂൾ
March 28, 2022 8:25 pm

താടി വളർത്താത്ത ഉദ്യോഗസ്ഥരെ ഓഫീസുകളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് താലിബാൻ ഭരണകൂടം. പൊതു സദാചാര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവേശന കവാടങ്ങളിൽ പട്രോളിങ് നടത്തി ജീവനക്കാർ താടി വളർത്തിയിട്ടുണ്ടെന്നും ഡ്രസ് കോഡ് പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തിയതായും റിപ്പോർട്ടുകള്‍ പുറത്ത്.

സർക്കാർ ജീവനക്കാർ താടി വടിക്കരുതെന്നും നീളമുള്ളതും അയഞ്ഞതുമായ കുപ്പായവും തൊപ്പിയും തലപ്പാവും അടങ്ങുന്ന പ്രാദേശിക വസ്ത്രങ്ങൾ ധരിക്കണമെന്നും താലിബാൻ ഭരണകൂടം നിർദേശം നൽകി. ഡ്രസ് കോഡ് പാലിക്കാതെ ഇനി മുതൽ ഓഫീസുകളിൽ പ്രവേശിക്കാൻ കഴിയില്ലെന്നും പാലിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ സഹായിയായി ഒപ്പം പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾക്ക് സഞ്ചരിക്കാൻ കഴിയില്ലെന്നും താലിബാൻ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

eng­lish summary;Beardless per­sons out from work: Tal­iban gov­ern­ment with dif­fer­ent orders

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.