27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 21, 2024
July 18, 2024
July 16, 2024
July 7, 2024
June 21, 2024
June 20, 2024
May 7, 2024
May 6, 2024
April 28, 2024
April 23, 2024

ബേലൂർ മഖ്ന ദൗത്യം; സംഘത്തിന് നേരെ മോഴയാനയുടെ ആക്രമണം

സ്വന്തം ലേഖകൻ
ബാവലി
February 14, 2024 11:22 pm

കൊലയാളിയാനയെ തളയ്ക്കാനുള്ള ദൗത്യം അഞ്ചാംദിനവും ലക്ഷ്യത്തിലെത്തിയില്ല. ആക്രമണകാരിയായ മോഴയാന ഉൾവനത്തിലാണ് ഉള്ളതെന്ന സിഗ്നൽ ലഭിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ബേലൂർ മഖ്നയെ മയക്കുവെടിവയ്ക്കാനുള്ള ഒരുക്കങ്ങള്‍ ആർആർടി സംഘം ആരംഭിച്ചു. അതിനിടെയാണ് ബേലൂർ മഖ്നയ്ക്ക് ഒപ്പമുള്ള മോഴയാന സംഘത്തെ ആക്രമിക്കാനെത്തിയത്. ഇതോടെ സംഘം പിൻമാറി. ഈ സമയം ബേലൂർ മഖ്ന ഉൾക്കാട്ടിലേക്ക് മറയുകയും ചെയ്തു. 

നിലവിൽ കാട്ടാന കേരള- കർണാടക അതിർത്തി വനമേഖലയായ ബാവലി ഉൾവനത്തിലാണുള്ളത്. പിടികൂടുന്നതിനുള്ള കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാൻ വനം വകുപ്പ് ഉന്നതതലയോഗം ചേർന്നു. സന്ധ്യയോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. രാത്രിയിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ദൗത്യം ഇന്നും തുടരും.
ഇതിനിടെ മാനന്തവാടി പടമലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഇന്നലെ രാവിലെയാണ് പടമല പള്ളിക്ക് സമീപം കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം ബേലൂര്‍ മഖ്നയെന്ന കാട്ടാന ചവിട്ടിക്കൊന്ന പനച്ചിയിൽ അജീഷിന്റെ വീടിന് സമീപത്താണ് കടുവയും എത്തിയത്. കടുവ റോഡ് മുറിച്ച് കടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്.

Eng­lish Summary:Belur Makhna Mis­sion; Moza­yana attack on the group
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.