27 April 2024, Saturday

ആയുർവേദത്തിന്റെ ഗുണങ്ങൾ സാധാരണക്കാരിലേക്കും എത്തിക്കണം: ആലപ്പുഴ ജില്ലാ കളക്ടർ

Janayugom Webdesk
ആലപ്പുഴ
August 3, 2023 12:41 pm

ടൂറിസം രംഗത്തേക്ക് മാത്രമല്ല ആയുർവേദത്തിന്റെ ഗുണങ്ങൾ സാധാരണക്കാരിലേക്കും അവർക്ക് താങ്ങാൻ പറ്റുന്നതരത്തിൽ എത്തിക്കാൻ കഴിയണമെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബ്, ശ്രീരുദ്രാ ആയുർവ്വേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും നൈമിഷാരണ്യവുമായും സഹകരിച്ച് സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൃഷി, മൽസ്യബന്ധനം തുടങ്ങിയ ദേഹാധ്വാനം കൂടിയ ജോലികൾ ചെയ്യുന്നവർക്ക് കർക്കിടക ചികിത്സ ഏറെ ഗുണം ചെയ്യുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ മുഖ്യാതിഥിയായിരുന്നു. ശ്രീരുദ്രാ ആയുർവ്വേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ഡോ. കെ എസ് വിഷ്ണു നമ്പൂതിരി, നൈമിഷാരണ്യം സെക്രട്ടറി രംഗനാഥ് എസ് അണ്ണാവി, ശാന്തിഗിരി ആശ്രമം മാനേജർ കെ എൻ വേണുഗോപാൽ, ശിവാനന്ദയോഗ യോഗാചാര്യ ബി പത്മകുമാർ, ജ്യോതി മോഹൻ, പ്രസ് ക്ലബ്ബ് ട്രഷറർ സുരേഷ് തോട്ടപ്പള്ളി, ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ലബ്ബ് ആരോഗ്യ സബ് കമ്മറ്റി കൺവീനർ പി എ മുഹമ്മദ് നസീർ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: Ben­e­fits of Ayurve­da should be brought to com­mon peo­ple: Dis­trict Collector

you may also like  this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.