29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 29, 2025
April 29, 2025
April 29, 2025
April 29, 2025
April 29, 2025
April 28, 2025
April 28, 2025
April 28, 2025
April 27, 2025
April 27, 2025

റെയില്‍വേയ്ക്കും ‘ഇന്ത്യ’യെ പേടി; ഫയലുകളില്‍ ഭാരതം എന്നാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
October 28, 2023 11:05 pm

രാജ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേര് വെട്ടി കേന്ദ്ര റെയില്‍ മന്ത്രാലയം. കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിക്കാനായി മന്ത്രാലയം പുറത്തിറക്കിയ ശുപാര്‍ശ ഫയലുകളില്‍ രാജ്യത്തിന്റെ പേരിന്റെ സ്ഥാനത്ത് ‘ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പകരം ഭാരത് എന്ന ഉപയോഗിച്ച് കേന്ദ്ര മന്ത്രിസഭയുടെ മുന്നിലെത്തുന്ന ആദ്യ ഔദ്യോഗിക ഫയലാണ് ഇത്. അനൗദ്യോഗികമായിട്ടാണെങ്കിലും ഇന്ത്യ എന്ന് പേര് പരമാവധി ഒഴിവാക്കി ഭാരത് കൂടുതല്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് ഇതോടെ വ്യക്തമായി. വരുംദിവസങ്ങളിൽ സർക്കാർ രേഖകളിൽ ഇന്ത്യക്ക് പകരം ഭാരതം എന്ന പേരിന്റെ ഉപയോഗം കൂടുതലായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ ഭരണഘടനയിൽ ഇന്ത്യ, ഭാരതം എന്നിവ മാറി മാറി ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ നിർദേശങ്ങളിൽ ഭാരതം എന്നുപയോഗിക്കുന്നതിൽ തെറ്റില്ലെന്നുമാണ് ബിജെപി അനുകൂല വാദം. കഴിഞ്ഞ ദിവസം, പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് ഭാരത് എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ ചെയ്തതിന് തൊട്ടുപിന്നാലെയാണ് റെയില്‍വേയുടെ നടപടി. രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ട് ഏതാനും നാളുകളായി.

അടുത്തിടെ ന്യൂഡല്‍ഹിയില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിദേശ രാഷ്ട്രത്തലവന്മാര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ ഔദ്യോഗിക വിരുന്നിന്റെ ക്ഷണക്കത്തില്‍ ‘ഇന്ത്യന്‍ രാഷ്ട്രപതി’ എന്നതിനു പകരം ‘ഭാരതത്തിന്റെ രാഷ്ട്രപതി’ എന്ന് രേഖപ്പെടുത്തിയതിന് പിന്നാലെ വലിയ ചർച്ചകളും വിമർശനങ്ങളുമാണുണ്ടായത്. പിന്നീട് ഉച്ചകോടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നെയിംപ്ലേറ്റിലും ‘ഭാരതം’ എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ഭാരതം എന്നാക്കിയിരുന്നു.

Eng­lish Sum­ma­ry: ‘Bharat’ in place of ‘India’ used in rail­way minister’s pro­pos­al to Union Cabinet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.