ആലുവയിൽ വൻ മയക്ക് മരുന്ന് വേട്ട. ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന 3 കിലോ എംഡിഎംഎ ആലുവ റെയിൽവെ സ്റ്റേഷനിൽ വച്ച് പിടികൂടി. മൂന്ന് കോടിയോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
സംഭവത്തില്‍ കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. എക്സെസിന്റെ ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പാനി പൂരി, ഫ്രൂട്ട് ജ്യൂസിന്റെ ടെട്രാ പാക്ക് എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോയോളം വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. അയ്യപ്പൻമാരുടെ വേഷത്തിൽ ട്രെയിനിൽ കയറിയ എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. കൊടുങ്ങല്ലൂർ ടി.കെ.എസ് പുരം ദേഗത്ത് കളപുരക്കൽ സുഭാഷ് മകൻ രാഹുൽ 27, കൊടുങ്ങല്ലൂർ തിരുവള്ളൂർ ദേശത്ത് സൈനുലബ്ദ് എന്നിവരാണ് അറസ്റ്റിലായത്.
ആലുവ ആർ പി.എഫിന്റെയും എ കസൈസിന്റെയും സഹായത്തോടെയായിരുന്നു റെയ്ഡ്. തൃശൂർ ഇൻറലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ കെ.എസ് ഷിബു, ഒ എസ് സതീശ്, പി ആർ സുനിൽ കുമാർ, എ.ജെ ലോനപ്പൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പുതു വത്സരാഘോഷങ്ങൾക്കായി മംഗള — ലക്ഷദ്വീപ് ട്രെയിനിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു മയക്കുമരുന്ന് എന്നാണ് വിവരം.
English Summary: Big drug bust in Aluva
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.