10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 1, 2025
June 29, 2025
June 11, 2025
June 10, 2025
June 8, 2025
June 4, 2025
May 2, 2025
April 19, 2025
April 8, 2025
March 29, 2025

പോക്സോ കേസ് പ്രതിയുടെ വീടിനുനേരെ പെട്രോൾ ബോംബേറ്

Janayugom Webdesk
വടകര
October 18, 2023 10:34 pm

വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരേ പെട്രോൾ ബോംബേറ്. വടകര പുതുപ്പണം കക്കട്ടിയിൽ അബ്ദുൾ റസാഖിന്റെ സജീർ മൻസിൽ എന്ന വീടിന് നേരെയാണ് ബുധനാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. വീടിന്റെ മുൻഭാഗത്തെ വരാന്തയിലാണ് ബോംബ് പതിച്ചത്. വാതിലിലേക്ക് തീപടർന്നു. ജനൽഗ്ലാസുകളും പൂച്ചട്ടികളും തകർന്നു. ശബ്ദം കേട്ട് സമീപവാസികൾ എത്തുമ്പോഴേക്കും ആളുകൾ ഇരുളിൽ ഓടിമറഞ്ഞു. അബ്ദുൾ റസാഖിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതോടെ വീട് പൂട്ടി ഭാര്യയും മകന്റെ ഭാര്യയും ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. പിന്നാലെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്.

പത്തുവയസുകാരിക്കു നേരെ നടന്ന പീഡന പരാതിയിലണ് അബ്ദുൾറസാഖിനെ (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇയാൾ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഭാര്യയും മകളും പുറത്തുപോയ നേരത്തായിരുന്നു അതിക്രമം. കരഞ്ഞ പെൺകുട്ടിക്ക് പത്തുരൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയുമാണ് പറഞ്ഞയച്ചത്. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെ പൊലീസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 

Eng­lish Sum­ma­ry: Big gold hunt in Thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.