തൊഴിലാളികളുടെ പെൻഷൻ സ്കീം സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ എംപിയും എഐടിയുസി വര്‍ക്കിംഗ് പ്രസിഡന്റുമായ ബിനോയ് വിശ്വം കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ചു. നാല് മാസത്തിനകം തൊഴിലാളികളെ ഉയര്‍ന്ന പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അനുവദിക്കുന്നതാണ് 2022 നവംബര്‍ 4ലെ സുപ്രിംകോടതി വിധി. അതേസമയം വിധി വന്ന് 55 ദിവസം പിന്നിട്ടിട്ടും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ ഇത് സംബന്ധിച്ച് യാതൊരു മാര്‍ഗ്ഗരേഖയും പാസാക്കിയിട്ടില്ലെന്ന് ബിനോയ് വിശ്വത്തിന്റെ കത്തില്‍ പറയുന്നു.
“സുപ്രിംകോടതി അനുവദിച്ച പകുതി സമയം കഴിഞ്ഞിരിക്കുന്നു. തൊഴിലാളികളുടെ ക്ഷേമത്തോട് സര്‍ക്കാരിനുള്ള അവഗണനയാണ് ഇതില്‍ തെളിയുന്നത്. ഇത്തരമൊരു കാലതാമസം അംഗീകരിക്കാനാകാത്തതും എത്രയും വേഗം പരിഹരിക്കേണ്ടതുമാണ്” അദ്ദേഹം തന്റെ കത്തില്‍ വിമര്‍ശിച്ചു.
ഈ കത്ത് അടിയന്തിരമായി പരിഗണിക്കാനും തൊഴിലാളികളുടെ താല്‍പര്യം കണക്കിലെടുത്ത് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനും അദ്ദേഹം തൊഴില്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
English Summery: Binoy Viswam write to Union Labour Minister regarding the implementation of the Supreme Court judgement on Employees’ Pension Scheme
You May Also Like This Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.