നീലഗിരിക്ക് സമീപം കൂനൂരിൽ ഉണ്ടായ അപ്രതീക്ഷിത ഹെലികോപ്റ്റർ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. ബിപിൻ റാവത്ത് ഭാര്യ മധുലിക റാവത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 13 പേര്‍ മരിച്ചു. ആകെ 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിൻ റാവത്തിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഊട്ടി കുനൂരിന് സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിരുന്നു. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്.
english summary; bipin rawat passes away
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.